ജലദോഷത്തിനുള്ള മരുന്നാണെന്ന് വിശ്വസിപ്പിച്ച് ഉറക്ക ഗുളിക നല്‍കി പിതാവ് മകളെ ബലാത്സംഗം ചെയ്തു; സംഭവം കണ്ടില്ലെന്ന് നടിച്ച് രണ്ടാനമ്മ; ജീവനൊടുക്കാനായി കുളിമുറിയില്‍ കയറി രാസലായനി കഴിച്ച് 19കാരി; സംഭവം ബംഗളൂരുവില്‍

New Update

ബംഗളൂരു: ജലദോഷത്തിനുള്ള മരുന്നാണെന്ന് വിശ്വസിപ്പിപ്പിച്ച് പത്തൊമ്പതു കാരിയായ മകളെ ഉറക്കഗുളിക നല്‍കി മയക്കിക്കിടത്തി പിതാവ് ബലാത്സംഗം ചെയ്തു. ബംഗളൂരുവിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ നാല്‍പ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

publive-image

പീഡനത്തിന് ഇരയായ പത്തൊമ്പതുകാരി രണ്ടാനമ്മയെ വിവരം അറിയിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ല. തുടര്‍ന്നു ജീവനൊടുക്കാനായി ശുചിമുറി വൃത്തിയാക്കുന്ന രാസലായിനി കഴിച്ച പെണ്‍കുട്ടി പൊലീസ് സ്‌റ്റേഷനിലെത്തി തനിക്കു നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് പറയുകയായിരുന്നു.

പൊലീസുകാര്‍ ഉടന്‍തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ജൂണ്‍ 23ന് രാത്രി ജലദോഷമുണ്ടെന്നു പറഞ്ഞപ്പോഴാണ് പിതാവ് പെണ്‍കുട്ടിക്ക് മരുന്നാണെന്നു പറഞ്ഞ് ഉറക്കഗുളിക നല്‍കിയത്. രാവിലെ ഉണര്‍ന്നപ്പോള്‍ പിതാവ് തന്റെയൊപ്പം കിടക്കുന്നതാണു കുട്ടി കണ്ടത്.

ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞതോടെ പെണ്‍കുട്ടി രണ്ടാനമ്മയെ വിവരം അറിയിച്ചു. എന്നാല്‍ അവര്‍ യാതൊരു നടപടിയും എടുത്തില്ല. ഇതോടെ മനംനൊന്ത പെണ്‍കുട്ടി ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. തുടര്‍ന്നാണു പെണ്‍കുട്ടി പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചത്.

latest news all news rape case father arrest
Advertisment