Advertisment

രമേശ് ചെന്നിത്തലയ്‌ക്കെതിരെയുള്ള അന്വേഷണം: ധൃതി പിടിച്ചുള്ള തീരുമാനം വേണ്ടെന്ന് രാജ്ഭവന്‍

New Update

publive-image

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെയുള്ള അന്വേഷണാനുമതിയുടെ കാര്യത്തില്‍ ധൃതി പിടിച്ചുള്ള തീരുമാനം വേണ്ടെന്ന് രാജ്ഭവന്‍. എല്ലാ നിയമവശങ്ങളും പരിശോധിച്ച ശേഷമേ രാജ്ഭവന്‍ തീരുമാനം സര്‍ക്കാരിനെ അറിയിക്കുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, ബാര്‍ കോഴക്കേസിലെ ആരോപണം ഉയര്‍ന്നപ്പോള്‍ രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്നതിനാല്‍ ഗവര്‍ണറുടെ അനുമതി തേടേണ്ടെന്നും സര്‍ക്കാരില്‍ അഭിപ്രായമുണ്ട്. രമേശ് ചെന്നിത്തല ക്യാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവ് എന്ന പദവി വഹിക്കുന്നതിനാലാണ് അന്വേഷണത്തിനു ഗവർണറുടെ അനുമതി കൂടി സർക്കാർ ആവശ്യപ്പെടുന്നത്.

Advertisment