കിരീട പോരാട്ടങ്ങൾക്ക് തിരിച്ചടിയായി സെൽറ്റാ വിഗോ ബാഴ്സലോണയെ സമനിലയിൽ തളച്ചു

സ്പോര്‍ട്സ് ഡസ്ക്
Sunday, June 28, 2020

കിരീട പോരാട്ടങ്ങൾക്ക് തിരിച്ചടിയായി സെൽറ്റാ വിഗോ ബാഴ്സലോണയെ സമനിലയിൽ തളച്ചു. ശനിയാഴ്ച നടന്ന ആവേശകരമായ മത്സരം 2-2 സമനിലയിലാണ് അവസാനിച്ചത്.ഇതോടെ സ്പാനിഷ് ലീഗിൽ റയലും ബാഴ്സലോണയും തമ്മിലുള്ള പോയിന്റ് വ്യത്യാസം ഒന്നു മാത്രമായി. ബാഴ്സലോണയ്ക്കായി സുവാരസ് രണ്ടു ഗോൾ നേടി.

നിലവിൽ റയലിന് 68 പോയിന്റും ബാഴ്സലോണയ്ക്ക് 69 പോയിന്റും ഉണ്ട്.ഞായറാഴ്ച, എസ്പാനിയോളിനെതിരെ നടക്കുന്ന മത്സരത്തിൽ റയൽ ജയിച്ചു കഴിഞ്ഞാൽ പോയിന്റ് പട്ടികയിൽ ബാഴ്സലോണ പുറകിലാവും.

×