Advertisment

മുഖം തിളക്കമുള്ളതാക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന അഞ്ച് തരം ഫേസ് പാക്കുകളെ കുറിച്ചറിയാം

New Update

മുഖം തിളക്കമുള്ളതാക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന അഞ്ച് തരം ഫേസ് പാക്കുകളെ കുറിച്ചറിയാം.ഒരു പകുതി കാരറ്റ് അരച്ചെടുക്കുക. ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ പാലും അരച്ച് വച്ചിരിക്കുന്ന കാരറ്റിനൊപ്പം ചേർത്ത് നന്നായി ഇളക്കുക. ശേഷം ഈ മിശ്രിതം മുഖത്തിടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ ‌കഴുകി കളയുക.

Advertisment

publive-image

1 ടീസ്പൂൺ കാരറ്റ് ജ്യൂസ്, 1 ടീസ്പൂൺ മുട്ടയുടെ വെള്ള, ഒരു വലിയ സ്പൂൺ തൈര്, 1 സ്പൂൺ ഒലിവ് ഓയിൽ എന്നിവ സംയോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക.

ഒരു കപ്പ് കാരറ്റ് ജ്യൂസ്, ഒരു ടേബിൾ സ്പൂൺ തൈര്, ഒരു ടേബിൾ സ്പൂൺ കടല മാവ്, നാരങ്ങ നീര് എന്നിവ ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക. ശേഷം മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ മൂന്ന് തവണ ഈ പാക്ക് ഉപയോ​ഗിക്കാവുന്നതാണ്.

കാരറ്റ് ജ്യൂസ്, തൈര്, മുട്ടയുടെ വെള്ള എന്നിവ തുല്യ അളവിലെടുത്ത് സംയോജിപ്പിക്കുക. ഇത് മുഖത്ത് പുരട്ടുക. 15 മിനിറ്റ് കഴിയുമ്പോൾ ഇളം ചൂടുള്ള വെള്ളത്തിൽ കഴുകിക്കളയാം.

കാരറ്റിന്റെ ജ്യൂസും കറ്റാർ വാഴ ജെല്ലും മുഖത്ത് പുരട്ടുന്നത് മുഖത്തെ കറുത്ത പാടുകൾ മാറാൻ സഹായിക്കും. കാരറ്റിൽ ധാരാളമായി കാണപ്പെടുന്ന വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചുളിവുകളും കറുത്ത പാടുകളും കുറയ്ക്കാനും സഹായിക്കും.

beauty tips
Advertisment