New Update
ഡല്‍ഹി: ബോളിവുഡിലെ ലഹരി വ്യാപാരത്തില്‍ ഒരു നടി കൂടി പിടിയില്‍. ഹാസ്യ താരം ഭാരതി സിംഗിനെയാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇന്നലെ അറസ്റ്റ് ചെയ്തത്. ഭാരതി സിംഗിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ കഞ്ചാവ് കണ്ടെടുത്തതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഭാരതിയുടെ ഭര്‍ത്താവ് ഹാര്‍ഷ് ലിംബാച്ചിയയേയും എന്‍സിബി ചോദ്യം ചെയ്തുവരികയാണ്.
Advertisment
കഞ്ചാവ് ഉപയോഗിച്ചിരുന്നതായി ഇരുവരും സമ്മതിച്ചുവെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞു. 1986ലെ എന്‍ഡിപിഎസ് ആക്ടിന്റെ അടിസ്ഥാനത്തിലാണ് ഭാരതി സിംഗിനെ അറസ്റ്റ് ചെയ്തത്. ലിംബാച്ചിയക്ക് എതിരായ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.