സാന്തോം ബൈബിൾ കൺവെൻഷന്റെ ഓർമ്മകൾ ഉണർത്തുന്ന ദിവ്യകാരുണ്യ പ്രദിക്ഷണം സംഘടിപ്പിച്ച് ഫരീദാബാദ് രൂപത

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, November 21, 2020

സാൻജോപുരത്ത് നടന്ന ഫരീദാബാദ് രൂപതയിലെ വൈദീകർക്കു വേണ്ടിയുള്ള ധ്യാനത്തിനിടെ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ദിവ്യകാരുണ്യ പ്രദിക്ഷണവും ആശീർവ്വാദവും നടത്തി.

വൈദീകരും സാൻജോപുരത്തെ സിസ്റ്റേഴ്സും മറ്റ് നിവാസികളും ഇതിൽ പങ്കെടുത്തു. ബിഷപ് ജോസ് പുത്തൻവീട്ടിലിന്റെ ആശീർവ്വാദത്തോടെ ആരംഭിച്ച ദിവ്യകാരുണ്യ പ്രദിക്ഷണത്തിലുടനീളം എല്ലാ വൈദീകരും മാറി മാറി ദിവ്യകാരുണ്യ ആശീർവ്വാദം നടത്തി.

ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ ആശീർവ്വാദത്തോടെ ദിവ്യകാരുണ്യ പ്രദിക്ഷണം സമാപിച്ചു. സാധാരണ സാന്തോം ബൈബിൾ കൺവെൻഷനിൽ വളരെ വിപുലമായിട്ട് ദിവ്യകാരുണ്യ പ്രദിക്ഷണവും ആശീർവ്വാദവും നടത്താറുണ്ടെന്നും സാന്തോം കൺവെൻഷൻ ഈ വർഷം നടത്താൻ പറ്റാത്ത സാഹചര്യത്തിൽ ഇങ്ങനെ ഒരു ദിവ്യകാരുണ്യ പ്രദിക്ഷണം സാന്തോം കൺവെൻഷന്റെ ഓർമ്മകൾ ഉണർത്തുന്നതോടൊപ്പം രൂപതക്ക് മുഴുവൻ ആത്മീയ ഉണർവ്വ് പ്രദാനം ചെയ്യുന്ന ഒന്നായിരുന്നു എന്ന് ആർച്ച്ബിഷപ്പ് തന്റെ സന്ദേശത്തിൽ പറഞ്ഞു.

×