ബംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്ക് ക്ളീൻ ചിറ്റില്ല; ആവശ്യമെങ്കിൽ ബിനീഷിനെ ഇനിയും ചോദ്യം ചെയ്യുമെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Saturday, November 21, 2020

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്ക് ക്ളീൻ ചിറ്റില്ല. ആവശ്യമെങ്കിൽ ബിനീഷിനെ ഇനിയും ചോദ്യം ചെയ്യുമെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ വ്യക്തമാക്കി. ബിനീഷ് ലഹരി ഉപയോഗിക്കുന്നത് കണ്ടതായും ലഹരി ഇടപാടിൽ ഏർപ്പെട്ടതായുമുള്ള മറ്റ് പ്രതികളുടെ മൊഴികൾ കേസിൽ നിർണായകമാകും.

മയക്കുമരുന്ന് കേസിൽ ബിനീഷിനെ എൻ.സി.ബി. നാല് ദിവസം ചോദ്യം ചെയ്തിരുന്നു. എൻ.സി.ബി.യുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിന് പിന്നാലെ കസ്റ്റഡി അപേക്ഷ നീട്ടി ആവശ്യപ്പെടാത്തതിനെതുടർന്ന് പരപ്പന ആഗ്രഹാര ജയിലിലേക്ക് മാറ്റി. ബിനീഷിൻറെ മൊഴി രേഖപ്പെടുത്തിയെന്നും എൻ.സി.ബി. കോടതിയില്‍ അറിയിച്ചിരുന്നു.

×