വേദിയില്‍ കസേരയുണ്ടെന്ന് കരുതി ഇരിക്കുന്നതിനിടെ തലയടിച്ച് വീണ് ബിജെപി നേതാവ്; വീഡിയോ വൈറല്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, November 22, 2020

ലക്‌നൗ:  ബിജെപി നേതാവ് വേദിയില്‍ കസേരയില്‍ ഇരിക്കുന്നതിനിടെ തലയടിച്ച് വീഴുന്ന വീഡിയോ പുറത്ത്. ചാത്ത്പൂജയുടെ അവസാനദിവസം ഗൊരഖ് പൂരില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് നടനും ബിജെപി നേതാവുമായ രവി കിഷന്‍ സംബന്ധിച്ചത്.

പരിപാടിയില്‍ സ്വീകരണം ഏറ്റുവാങ്ങി കസേരയില്‍ ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ വീഴുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

കസേരയുണ്ടെന്ന് കരുതിയാണ് രവി കിഷന്‍ ഇരുന്നത്. വീഴ്ചയില്‍ നേതാവിന് നിസാര പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഉത്തേരന്ത്യയിലെ വലിയ ആഘോഷങ്ങളില്‍ ഒന്നാണ് ചാത്ത് പൂജ. കഴിഞ്ഞ ദിവസങ്ങളാലായിരുന്നു ആഘോഷങ്ങള്‍.

×