കുഞ്ഞുങ്ങളുടെ ജീവൻ അപകടത്തിലാകുന്ന അവസരങ്ങളിൽ ഏതറ്റം വരെ പോകാനും അമ്മമാർ തയാറാകും; കോഴിക്കുഞ്ഞുങ്ങളെ പിടിക്കാനെത്തിയ മൂർഖൻ പാമ്പുമായി അമ്മക്കോഴിയുടെ ജീവൻമരണ പോരാട്ടം

സത്യം ഡെസ്ക്
Monday, July 27, 2020

കുഞ്ഞുങ്ങളുടെ ജീവൻ അപകടത്തിലാകുന്ന അവസരങ്ങളിൽ ഏതറ്റം വരെ പോകാനും അമ്മമാർ തയാറാകും. മനുഷ്യരായാലും മൃഗങ്ങളായാലും അമ്മമാർക്കെല്ലാം കുഞ്ഞുങ്ങൾ ഒരുപോലെയാണ്. കുഞ്ഞുങ്ങളെ പിടിക്കാനെത്തുന്ന മൂർഖൻ പാമ്പിനെ തുരത്തുന്ന കോഴിയുടെ പോരാട്ടമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

കുഞ്ഞുങ്ങൾക്കരികിലേക്ക് ഇഴഞ്ഞെത്തുന്ന മൂർഖൻ പാമ്പിനെ കണ്ട് ഭയന്നു പിൻമാറാതെ ആവുന്നതുപോലെ വീറോടെ കൊത്തിയും ചവിട്ടിയുമൊക്കെയാണ് കോഴി പ്രതിരോധിച്ചത്. ഒരു ഘട്ടത്തിൽ പാമ്പ് കോഴിയെ ചുറ്റുന്നതും ദൃശ്യത്തിൽ കാണാം.

സ്വന്തം ജീവൻ പോലും അവഗണിച്ചാണ് കോഴി വിഷപ്പാമ്പിനെ കുഞ്ഞുങ്ങളുടെ അടുത്തെത്താതെ തുരത്തിയത്. കോഴിയുടെ ആക്രമണത്തിനു മുന്നിൽ പിടിച്ചു നിൽക്കാതെ പാമ്പ് ഒടുവിൽ പിൻമാറുകയായിരുന്നു.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

×