Advertisment

ലോക മുലയൂട്ടൽ വാരത്തിൽ വുമൺ കളക്റ്റീവ് സെമിനാർ

author-image
admin
Updated On
New Update

publive-image

ചാവക്കാട് : ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് മുലയൂട്ടലിന്റെ പ്രധാന്യത്തെ കുറിച്ച് സിജി തലപ്പിള്ളി വുമൺ കളക്റ്റീവ് വനിതകൾക്കായി പഠന ക്ലാസ് സംഘടിപ്പിക്കുന്നു.

Advertisment

2020 ഓഗസ്റ്റ് 2 ഞായറാഴ്ച ഉച്ചക്ക് രണ്ടര മണിക്ക് സൂം ഓൺലൈനിൽ ആണ് ക്ലാസ് നടക്കുക. പ്രമുഖ ആരോഗ്യ പരിശീലകനും വെൽനെസ്സ് ഫൌണ്ടേഷൻ ഡയറക്ടറുമായ ഹുസൈൻ ചെറുതുരുത്തി പഠന ക്ലാസിനു നേതൃത്വം നൽകും.

മുലയൂട്ടലിന്റെയും മുലപ്പാലിന്റെയും പ്രാധാന്യം, മുലയൂട്ടൽ വഴി ലഭിക്കുന്ന അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ ഗുണങ്ങൾ, മുലയൂട്ടൽ സംബന്ധമായ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും തുടങ്ങി മുലയൂട്ടൽ സംബന്ധമായി അമ്മമാർ അറിഞ്ഞിരിക്കേണ്ട പ്രാഥമിക വിഷയങ്ങളിലായിരിക്കും പഠന ക്ലാസ്.

പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോക്ടർ കെ.പി. ഗിരിജ ഉത്ഘാടനം ചെയ്യും. സിജി തൃശൂർ ജില്ലാ വുമൺ കളക്റ്റീവ് ചെയർപേഴ്സൺ പ്രൊഫ. സൗമിയ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

സൗജന്യ രജിസ്‌ട്രേഷന് വ്യക്തിയുടെ പേരും സ്ഥലവും 94970 82944 എന്ന നമ്പരിലേക്ക് വാട്സപ്പ് ചെയ്യുണമെന്ന് സിജി പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറഞ്ഞു .

 



റിപ്പോർട്ട്- നൌഷാദ് വൈലത്തൂർ

Advertisment