മന്ത്രിസഭയിൽ അഴിച്ചുപണിയുമായി യെഡിയൂരപ്പ; ആരോഗ്യ വകുപ്പിന്റെ ചുമതല ബി.ശ്രീരാമുലുവിൽ നിന്നും ഡോ. കെ.സുധാകറിനു നൽകി

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Tuesday, October 13, 2020

ബെംഗളൂരു: മന്ത്രിസഭയിൽ അഴിച്ചുപണിയുമായി കർണാടക മുഖ്യമന്തി ബി.എസ്. യെഡിയൂരപ്പ. ആരോഗ്യ വകുപ്പിന്റെ ചുമതല ബി.ശ്രീരാമുലുവിൽ നിന്നും ഡോ. കെ.സുധാകറിനു നൽകി. നിലവിലുള്ള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് പുറമെയാണിത്.

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്നതും സുധാകറായിരുന്നു. ബി.ശ്രീരാമുലുവിന് സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ചുമതല നൽകി. ഉപമുഖ്യമന്ത്രി ഗോവിന്ദ് കജ്‌റോളിനായിരുന്നു നേരത്തെ സാമൂഹ്യ ക്ഷേമ വകുപ്പ്.

×