ക്യാൻസർ രോഗം തുടർക്കഥയാകുന്ന ബോളിവുഡിലെ ദത്ത് കുടുംബം !

പ്രകാശ് നായര്‍ മേലില
Saturday, August 15, 2020

ആദ്യം അമ്മ നർഗീസ് ദത്ത് ,പിന്നീട് ഭാര്യ റിച്ച ശർമ്മ , ഇപ്പോഴിതാ സഞ്ജയ് ദത്തും ക്യാൻസർ രോഗിയായിരിക്കുന്നു. സഞ്ജയ് ദത്തിന് ശ്വാസകോശത്തിലെ ക്യാൻസർ മൂന്നാമത്തേതും അപകടകരവുമായ സ്റ്റേജിലാണിപ്പോൾ.

മുംബൈയിലെ ലീലാവതി ഹോസ്പ്പിറ്റലിൽ അഡ്‌മിറ്റായിരുന്ന സഞ്ജയ് , കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയിയെന്നാണ് വിവരം..

ദുബായിലായിരുന്ന രണ്ടാം ഭാര്യ മാന്യത രണ്ടുദിവസം മുൻപാണ് മുംബയിൽ മടങ്ങിയെത്തിയത് . ജീവിതത്തിലെന്നും സഞ്ജയ് ഒരു തികഞ്ഞ പോരാളിയായിരുന്നെന്നും ഇപ്പോഴ ത്തെ വിഷമഘട്ടവും അദ്ദേഹം അനായാസം തരണം ചെയ്യുമെന്നും എല്ലാവരുടെയും പ്രാർത്ഥനയുണ്ടാകണമെന്നും അവർ ട്വിറ്ററിൽ കുറിച്ചു.

1981 ൽ സഞ്ജയ് ദത്തിന് 22 വയസ്സുള്ളപ്പോൾ അമ്മയും പ്രസിദ്ധ ബോളിവുഡ് നടിയും രാജ്യസഭാംഗവു മായിരുന്ന നർഗീസ് ദത്ത് പാൻക്രിയാറ്റിക് ക്യാൻസർ മൂലം മരണമടഞ്ഞു.

1996 ൽ സഞ്ജയ് ദത്തിന്റെ ആദ്യഭാര്യയും നടിയുമായിരുന്ന റിച്ച ശർമ്മ ബ്രെയിൻ ട്യൂമർ മൂലമാണ് മരിച്ചത്.

8 സിനിമകളിൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന 61 കാരനായ മുന്നാഭായ് തൻ്റെ ആരാധകർക്കായി ട്വിറ്ററിൽ കുറിച്ചു :- ” Hi friends, I am taking a short break from work for some medical treatment.My family and friends are with me and I urge my well wishers not to worry or unnecessary speculate. With your love and good wishes, I will be back soon !! ”

ചെറുപ്പത്തിൽ മയക്കുമരുന്നിനടിമയായിരുന്ന സഞ്ജയ് അതിൽനിന്നും മുക്തനായത് പിതാവായിരുന്ന സുനിൽദത്തിന്റെ പ്രേരണ മൂലവുമായിരുന്നെന്ന് സഞ്ജയ് തന്നെ പലപ്പോഴും പറയുമായിരുന്നു. അനധികൃതമായി തോക്ക് കൈവശം വച്ചുവെന്നും മുംബൈ സ്‌ഫോടനക്കേസ് പ്രതികളുമായി ബന്ധമുണ്ടായിരുന്നെന്നും ആരോപിച്ച് 1993 ൽ TADA നിയമപ്രകാരം സഞ്ജയ് ദത്തിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ ഘട്ടങ്ങളിലായി ഏകദേശം 4 വർഷത്തിൽ അധികം അദ്ദേഹം ജയിലിലും കഴിച്ചുകൂട്ടി.

ഇതൊക്കെയാണെങ്കിലും ഇന്നും നല്ലൊരു വിഭാഗം പ്രേക്ഷകർക്കും ‘സഞ്ജുദാദ’ അഥവാ ‘മുന്നാഭായ്’ എന്ന സഞ്ജയ് ദത്ത് ഏറ്റവും പ്രിയങ്കരനായ അഭിനേതാവാണ്.

2003 ൽ സഞ്ജയ് ദത്ത് അഭിനയിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്ന മുന്നാഭായ് MBBS, പിന്നീട് ഇന്ത്യയിലെ പല ഭാഷകളിൽ നിർമ്മിക്കുകയുണ്ടായി.

×