Advertisment

പരീക്ഷണങ്ങള്‍ നടത്തി പരാജയപ്പെട്ടോ?; മുഖം തിളക്കമുള്ളതാക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന അഞ്ച് തരം ഫേസ് പാക്കുകളെ കുറിച്ചറിയാം..

author-image
സത്യം ഡെസ്ക്
New Update

മുഖ സൗന്ദര്യം വര്‍ധിപ്പിക്കുന്നതായി പല പരീക്ഷണങ്ങളും നടത്തന്നവരാണ് നാം. എന്നാല്‍ മിക്കതിലും പ്രതീക്ഷിച്ച ഫലം ലഭിക്കാറില്ല. മുഖം തിളക്കമുള്ളതാക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന അഞ്ച് തരം ഫേസ് പാക്കുകളെ കുറിച്ചറിയാം..  publive-image

Advertisment

കാരറ്റ് ജ്യൂസും തൈരും: കാരറ്റ് ജ്യൂസ്, തൈര്, മുട്ടയുടെ വെള്ള എന്നിവ തുല്യ അളവിലെടുത്ത് സംയോജിപ്പിക്കുക. ഇത് മുഖത്ത് പുരട്ടുക. 15 മിനിറ്റ് കഴിയുമ്പോൾ ഇളം ചൂടുള്ള വെള്ളത്തിൽ കഴുകിക്കളയാം.

കാരറ്റും കടലമാവും: ഒരു കപ്പ് കാരറ്റ് ജ്യൂസ്, ഒരു ടേബിൾ സ്പൂൺ തൈര്, ഒരു ടേബിൾ സ്പൂൺ കടല മാവ്, നാരങ്ങ നീര് എന്നിവ ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക. ശേഷം മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ മൂന്ന് തവണ ഈ പാക്ക് ഉപയോ​ഗിക്കാവുന്നതാണ്.

മുട്ടയുടെ വെള്ളയും കാരറ്റ് ജ്യൂസും: 1 ടീസ്പൂൺ കാരറ്റ് ജ്യൂസ്, 1 ടീസ്പൂൺ മുട്ടയുടെ വെള്ള, ഒരു വലിയ സ്പൂൺ തൈര്, 1 സ്പൂൺ ഒലിവ് ഓയിൽ എന്നിവ സംയോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക.

 

തേനും പാലും: ആദ്യം ഒരു പകുതി കാരറ്റ് അരച്ചെടുക്കുക. ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ പാലും അരച്ച് വച്ചിരിക്കുന്ന കാരറ്റിനൊപ്പം ചേർത്ത് നന്നായി ഇളക്കുക. ശേഷം ഈ മിശ്രിതം മുഖത്തിടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ ‌കഴുകി കളയുക.

കാരറ്റ് ജ്യൂസും തൈരും: കാരറ്റ് ജ്യൂസ്, തൈര്, മുട്ടയുടെ വെള്ള എന്നിവ തുല്യ അളവിലെടുത്ത് സംയോജിപ്പിക്കുക. ഇത് മുഖത്ത് പുരട്ടുക. 15 മിനിറ്റ് കഴിയുമ്പോൾ ഇളം ചൂടുള്ള വെള്ളത്തിൽ കഴുകിക്കളയാം. ചർമ്മത്തിൽ ജലാംശം നിലനിർത്താൻ ഈ ഫേസ് പാക്ക് സഹായിക്കും.

 

face pack carrot face pack
Advertisment