ബിജെപി ഭരണത്തില്‍ സിബിഐ ഒരു പാന്‍ ഷോപ്പായി മാറിയെന്ന് മഹാരാഷ്ട്ര മന്ത്രി അസ്ലം ഷെയ്ഖ്‌

ന്യൂസ് ബ്യൂറോ, മുംബൈ
Friday, November 20, 2020

മുംബൈ: ബിജെപി ഭരണത്തില്‍ സിബിഐ ഒരു പാന്‍ ഷോപ്പായി മാറിയെന്ന് മഹാരാഷ്ട്ര ടെക്‌സ്റ്റൈല്‍ വകുപ്പ് മന്ത്രി അസ്ലം ഷെയ്ഖ്. സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലാതെ സിബിഐക്ക് അവയുടെ അധികാരപരിധിയില്‍ അന്വേഷണം നടത്താനാകില്ലെന്ന സുപ്രീംകോടതി വിധിയെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബി.ജെ.പി.യുടെ കീഴില്‍ സി.ബി.ഐ. ഒരു പാന്‍ കടയായി മാറിയിരിക്കുകയാണ്. അത് എവിടേയും പോകുന്നു, ആര്‍ക്കെതിരേയും കേസെടുക്കുന്നു, പ്രത്യേകിച്ച് ബി.ജെ.പി. ഭരിക്കാത്ത സംസ്ഥാനങ്ങളില്‍.’ കോണ്‍ഗ്രസ് നേതാവായ ഷെയ്ഖ് പറഞ്ഞു.

×