കൊവിഡ് പരിശോധന വര്‍ധിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, November 21, 2020

ന്യൂഡല്‍ഹി: കൊവിഡ് പരിശോധന വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ചില സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം.

യൂറോപ്യൻ, അമേരിക്കൻ രാജ്യങ്ങളിൽ പ്രതിദിന കോവിഡ് കേസുകളിൽ തുടർച്ചയായ വർധന രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ, ഇന്ത്യയിലെ കൊവിഡ് വ്യാപനം പിടിച്ചുനിർത്താൻ എല്ലാവിധ മുൻകരുതൽ നടപടികളും സ്വീകരിക്കേണ്ടതുണ്ട്.

ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രോഗബാധ ഉയരുന്ന സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും പരിശോധന ശക്തമാക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്, കേന്ദ്ര ആരോഗ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

×