Advertisment

മാപ്പിള സഖാക്കളും ഇടതുപക്ഷം നേരിടുന്ന വംശനാശ ഭീക്ഷണിയും ? മമ്മൂട്ടിയും മഞ്ഞളാംകുഴിയും മുതല്‍ പുതിയ പുയാപ്ല വരെയുള്ളവരാല്‍ പരീക്ഷിക്കപ്പെട്ട മാപ്പിള ഇക്വേഷന്‍റെ ഗതി ? മലപ്പുറത്തെ പച്ചപ്പിനൊരു ചുവപ്പന്‍ അഭിവാദ്യം !

author-image
ദാസനും വിജയനും
Updated On
New Update

മാപ്പിള സംഗീതം മാപ്പിള പാട്ട് മാപ്പിള ലഹള പോലെത്തന്നെ ഒരു വാക്കാണ് മാപ്പിള സഖാവ് . സാധാരണയായി തലശ്ശേരിയിലും വടകരയിലും കൊടുങ്ങല്ലൂരും കരുനാഗപ്പള്ളിയിലും കായംകുളത്തും പുനലൂരും കഴക്കൂട്ടത്തും ധാരാളമായി കണ്ടുവരുന്ന ഇക്കൂട്ടർ ഇപ്പോൾ വംശനാശത്തിന്റെ പിടിയിൽ അമർന്നിരിക്കുകയാണ് .

Advertisment

വയനാട്ടിലെ മൂപ്പന്റെ വരവും ഡൽഹിയിൽ അടുത്തിടെ ഉരുത്തിരിഞ്ഞ ചില തലതിരിഞ്ഞ നിയമങ്ങളും മാപ്പിള സഖാക്കളിലും സ്വൽപ്പം കുരുപൊട്ടി ഒലിക്കുന്നതിനാൽ പഴയ പ്രതാപം നഷ്ടപ്പെടുന്നുണ്ടോ എന്ന ഒരു തോന്നൽ ഇല്ലാതില്ല ! തലശ്ശേരിയിൽ പണ്ടുണ്ടായ ഒരു കലാപത്തിൽ ഇടതു സംഘടനകൾ മാപ്പിളമാർക്കൊപ്പം നിന്നു എന്ന ഒരൊറ്റ കാരണത്താലാണ് ഇന്നും ചില മാപ്പിളമാർ സഖാവായി നിലകൊള്ളുന്നത് .

ആ കലാപം ഉണ്ടാക്കിയത് ആരാണെന്നും കൂടി അന്വേഷിച്ചാൽ ഫസലുവിന്റേത് പോലെ രക്തമുള്ള വസ്ത്രം ആർഎസ്എസ് ആസ്ഥാനത്ത് കൊണ്ടിട്ടത് പോലെ , ഇന്നോവയിലെ മാഷ അള്ളാ സ്റ്റിക്കർപോലെ , പാലക്കാട്ടെ സിറാജുന്നിസ വധം പോലെ സത്യാവസ്ഥകൾ പുറത്ത് വന്നേക്കാം .

publive-image

കുറ്റിപ്പുറം കുഞ്ഞാലിക്കുട്ടിക്ക് പറ്റിയ അബദ്ധം ?

നാദപുരം വാണിമേൽ കുയ്‌തേരി എന്നിവിടങ്ങളിലെ സഖാക്കളെ പോലെ നേരെ വാ നേരെ പോ കളികൾ ആയിരുന്നെങ്കിൽ കേരളത്തിൽ ഒരിടത്തും മാപ്പിള സഖാക്കളെ കാണില്ലായിരുന്നു . കൊടുങ്ങല്ലൂരിലും പരിസരങ്ങളിലും ജനങ്ങളിൽ ഭീതി പടർത്തി മാപ്പിളമാരുടെ രക്ഷകരാണ് തങ്ങളെന്ന് ഉത്‌ഘോഷിപ്പിച്ചാണ് ഇത്രേം പേരെയെങ്കിലും കൂടെ കിട്ടിയിരിക്കുന്നത് .

പാലക്കാട്ടെ പാർട്ടി സമ്മേളനത്തിന് ശേഷം മലപ്പുറം പാർട്ടി സമ്മേളനം വെച്ചപ്പോൾ കോട്ടയത്തെ സമ്മേളനം പിസി ജോർജ്ജ് ആളെ വിട്ട് അലമ്പാക്കിയതുപോലെ ചെയ്തിരുന്നെങ്കിൽ ഇത്രേം ആളുകളെയൊന്നും മലപ്പുറത്തിന്റെ മണ്ണിൽ നിന്നും സഖാക്കളായി ലഭിക്കില്ലായിരുന്നു . അതിലേറെ മണ്ടത്തരം സംഭവിച്ചത് കുഞ്ഞാലിക്കുട്ടിക്കായിരുന്നു .

ആ മനുഷ്യൻ 2006 ൽ കുറ്റിപ്പുറത്ത് മത്സരിക്കുവാൻ പാടില്ലായിരുന്നു . കെ ടി ജലീലിനോട് തോൽക്കാൻ പാടില്ലായിരുന്നു . 20 ബൈക്കും 2 കോടിയും പൊടിപൊടിച്ചാൽ മലപ്പുറത്തെ ഏതു സീറ്റിലും ഏത് കാരാട്ടും ജയിക്കുമെന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിച്ചതിൽ കുഞ്ഞാലിക്കുട്ടിക്കാണ് അബദ്ധം പിണഞ്ഞത് . സഖാക്കളുടെ ആത്മവിശ്വാസം വീണ്ടെടുത്തതും അങ്ങനെയാണ് .

publive-image

മാപ്പിള സഖാക്കളുടെ കൂടുമാറ്റം

മത്സരിക്കുവാൻ സീറ്റ് കൊടുക്കാത്തതിന്റെ പേരിൽ ലീഡറോട് പിണങ്ങിപ്പിരിഞ്ഞ ടികെ ഹംസാക്കയും ഗുജറാത്ത് ഭൂകമ്പ ഫണ്ടിന്റെ പേരിൽ കുഞ്ഞാലിക്കുട്ടിയോട് പിണങ്ങിപ്പിരിഞ്ഞ കെടി ജെലീലും മാപ്പിള സഖാക്കന്മാരുടെ മാലാഖമാരാകുമ്പോള്‍ ജപ്പാൻ അൻവറും കാരാട്ട് റസാഖും അബ്ദുറഹ്‌മാനും പിടിഎ റഹീമും ആ സ്ഥാനങ്ങൾ നേടിയെടുക്കുവാൻ നെട്ടോട്ടമോടുകയാണ് .

എൽഡിഎഫ് നേതൃസ്ഥാനത്ത് പിണറായി സഖാവല്ല വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഇന്നിപ്പോൾ പിടിഎ റഹീമും കെടി ജലീലും തമ്മിലുള്ള അങ്കംവെട്ട് മലബാർ മാപ്പിളസഖാക്കൾ സഹിക്കേണ്ടി വന്നേനെ . കോൺഗ്രസ്സുകാരാൽ തോൽപ്പിക്കപ്പെട്ട കെ മുരളീധരന്റെ എതിരാളിയായിരുന്ന മറ്റൊരു മാപ്പിള സഖാവ് എസി മൊയ്‌തീനെതിരെയും ആരും മിണ്ടാത്തത് പിണറായിപ്പേടി കൊണ്ടുമാത്രമാണ് .

കെടി ജലീലിനെ മാപ്പിള സഖാക്കളുടെ നേതാവാക്കുവാനായി  പിണറായി ലീഗിൽ ചൂണ്ട എറിഞ്ഞപ്പോൾ തന്നെ പിണറായിയുടെ അരുമശിഷ്യൻ ആയിരുന്ന അബ്ദുള്ളക്കുട്ടിയെന്ന അത്ഭുതക്കുട്ടിയെ കെ സുധാകരനും വിഎസിന്‍റെ  മലബാറിലെ വിശ്രമകേന്ദ്രമായിരുന്ന മഞ്ഞളാം കുഴി അലിയുടെ വീട് കുഞ്ഞാലിക്കുട്ടിയും ഏറ്റെടുക്കുകയായിരുന്നു .

publive-image

പൊന്നാനിയുടെ ജനവിധി 

കൊണ്ടും കൊടുത്തും അങ്ങനെ അങ്കം മുറുകുമ്പോള്‍ കോയമ്പത്തൂർ ജയിലിൽ നിന്നും സാക്ഷാൽ മദനി സായ്‌വ് കോടിയേരിയുടെ അകമ്പടിയോടെ  കേരളത്തിലേക്ക് ആനയിക്കപ്പെട്ടു . പിണറായിയുടെ തിരുവനന്തപുരത്തെ വക്താവായ പൂന്തുറ സിറാജ് വളരെ ഭംഗിയായി മദനിയെ പിണറായിയുടെ ഓരം ചേര്‍ത്ത് വെച്ചു കൊടുത്തു .

2009 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 2006 ന്റെ മധുരമുള്ള ഓർമ്മകളുമായി കുറ്റിപ്പുറത്തുവെച്ച് നിക്കാഹ് നടത്തിയപ്പോൾ കേരളത്തിലെ മാധ്യമങ്ങൾ ഒന്നടങ്കം എഴുതി . പൊന്നാനി ലീഗിന് നഷ്ടപ്പടുമെന്ന് . കേരളം എന്നും വിധിയെഴുതുമ്പോള്‍ ആരെങ്കിലുമൊക്കെ ഞെട്ടിത്തെറിക്കാറുണ്ട് . അന്നത്തെ വിധിയെഴുത്തിൽ ഞെട്ടിയത് പൊന്നാനിക്കായി അഹോരാത്രം പണിയെടുത്ത ഹുസ്സൈൻ രണ്ടത്താണിയും തവനൂർ എംഎൽഎ ജലീലും കാന്തപുരത്തെ അബൂബക്കർ മുസ്‌ലിയാരും പൂന്തുറ സിറാജൂം പിന്നെ മദനിയും പിണറായിയുമായിരുന്നു .

ചാനല്‍ ചര്‍ച്ചകളിലെ മാപ്പിള ശബ്ദങ്ങള്‍ 

ഒരു കാലത്ത് കേരളത്തിലെ ചാനലുകളിൽ വൈകീട്ടത്തെ ചർച്ചകളിൽ ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നും അണിനിരന്നിരുന്നത് ആനത്തലവട്ടം ആനന്ദനും എംവി ജയരാജനും ഇപി ജയരാജനും പ്രകാശൻ മാസ്റ്ററും ഭാസുരേന്ദ്രബാബുവുമൊക്കെയായിരുന്നു .

ചെറുപ്പക്കാരായി ടിവി രാജേഷും ബിജുവും പങ്കെടുത്തിരുന്ന രാഷ്ട്രീയ ചർച്ചകളിൽ ഇപി ജയരാജന്റെ മുഹമ്മദലി പരാമർശങ്ങളിലും എംവി ജയരാജന്റെ ശുംഭൻ വിഷയങ്ങൾക്കും ടിവി രാജേഷിന്റെ പൊട്ടിക്കരച്ചിലുകൾക്കും ശേഷം ഇന്നിപ്പോൾ ഷംസീറും റിയാസും റഹീമും അടങ്ങിയ മാപ്പിള സഖാക്കളുടെ ക്യുവാണ് .

എതിർപാർട്ടികളിൽ കാണുവാൻ കൊള്ളാവുന്ന ചെറുപ്പക്കാരും മറ്റും ചാനൽ ചർച്ചകളിൽ പങ്കെടുക്കുകയും സീറ്റുകൾ ഓരോന്നായി പിടിച്ചെടുക്കുകയും ഒക്കെ ചെയ്യുന്നത് കാണുമ്പോള്‍  പിണറായി വിജയനോ അല്ലെങ്കിൽ ഏതെങ്കിലും ഉപദേശകനോ കേരളത്തിന്റെ സൈക്കോളജി മനസ്സിലാകുകയും മാപ്പിള സഖാക്കൾക്കുള്ള അനുകൂലാവസ്ഥ സൃഷ്ടിക്കുകയുമാണ് ചെയ്തുവരുന്നത് എന്നാരെങ്കിലും പറഞ്ഞാൽ സമ്മതിക്കുകയേ നിർവാഹമുള്ളൂ .

publive-image

പാര്‍ട്ടി ചാനലിലും ?

കൈരളി ചാനലിന്റെ തുടക്കം മുതലേ പിണറായി ചെയ്ത ഒരു ബുദ്ധിയായിരുന്നു പിവി അബ്ദുൽ വഹാബിനെയും , മാപ്പിള സഖാക്കളായ വാളാഞ്ചേരിയിലെ വികെ അഷറഫിനെയും മഹാനടൻ മമ്മുട്ടിയെയും കണ്ടെത്തിയതും ഇ എം അഷ്‌റഫ് എന്ന മറ്റൊരു മാപ്പിള സഖാവിനെ ഗൾഫിന്റെ ആളായി ചുമതലപ്പെടുത്തിയതും .

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയിൽ പിണറായി വിജയനു  ഏറ്റവും കൂടുതൽ ഫണ്ട് കൊടുത്ത് സഹായിച്ചത് ഗൾഫിലെ മാപ്പിളസഖാക്കൾ ആയിരുന്നു . സോഷ്യൽ മീഡിയയിൽ ആഷിഖ് അബുവിന്റെ നേതൃത്വത്തിലുള്ള മാപ്പിള സഖാക്കളും

പോരാളി ഷാജിമാരെ വളർത്തിയപ്പോൾ പിണറായിയുടെ വിജയം അനായാസമായി .

സോഷ്യൽ മീഡിയയിൽ ആയാലും നാട്ടിൻപുറത്തെ ചായക്കടകളിൽ ആയാലും അങ്ങാടികളിലെ ഉപ്പും പെട്ടികളിൽ ആയാലും പാർട്ടിക്കുവേണ്ടി ചങ്ക് തുറക്കുന്നതും ചങ്ക് പൊളിക്കുന്നതും മാപ്പിള സഖാക്കളാണെന്നുള്ള ഉത്തമബോധ്യം പിണറായി വിജയനുണ്ട് . വിഎസിനെ പോലുള്ളവർ മലപ്പുറം ജില്ലയെ കുറ്റം പറയുമ്പോള്‍ അതിനെ മറികടക്കുവാൻ ഏറെ കഷ്ടപ്പെട്ടിരുന്നതും പിണറായി വിജയൻ തന്നെയായിരുന്നു .

publive-image

കരീമിനെ കൈവിടാതെ !

എന്തൊക്കെ അഴിമതിയാരോപണങ്ങൾ നേരിട്ടാലും എളമരം കരീമിനെ പിണറായി കൈവിട്ടിട്ടില്ല . അതുപോലെ ഓരോരോ മണ്ഡലത്തിലെയും

സ്വാധീനശക്തികളെ കണ്ടെത്തുന്നതിൽ കരുണാകരനെ വെല്ലുന്ന സാമർഥ്യം അദ്ദേഹം കാണിച്ചിട്ടുണ്ട് . അടുത്ത തിരഞ്ഞെടുപ്പിൽ മമ്മുട്ടിയെ വരെ മുന്നിൽ നിർത്തി തിരഞ്ഞെടുപ്പിനെ നേരിടുവാനുള്ള ആലോചനകൾ നടന്നുവരുന്നു .

അതിന്റെ മുന്നോടിയായി നമ്പര്‍ വൺ എന്ന സിനിമയും റിലീസിനായി തയ്യാറായി കഴിഞ്ഞിരിക്കുന്നു . കാന്തപുരം അബുബക്കർ മുസ്ല്യാരുടെ ഒരു പാർട്ടിയും പ്ലാനിങ്ങിൽ ഉണ്ട് . അതിന്റെ ആദ്യപടിയായി മുഹമ്മദ് റിയാസിനെ പുയ്യാപ്ല ആക്കിയപ്പോൾ പിണറായിയുടെ ചങ്കൂറ്റമാണ് അതെന്നാണ് മാപ്പിള സഖാക്കളുടെ മനസിലുള്ളത്.

ഒരു കൈ കൊണ്ട് തലോടുമ്പോള്‍ മറുകൈ കൊണ്ട് തല്ലുവാനും അദ്ദേഹം മറന്നില്ല , അടുത്ത ദിവസം തന്നെ കളമശ്ശേരിയിലെ പ്രളയഫണ്ട് തട്ടിപ്പ് വിദ്വാനായ സക്കീർ ഹുസൈനെ പുറത്താക്കിക്കൊണ്ട് എല്ലാവരെയും സുഖിപ്പിക്കുവാനും കഴിഞ്ഞു .

മാപ്പിള സഖാക്കൾ അരയും തലയും മുറുക്കി കെട്ടി ഇരുന്നാൽ അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും അത് കഴിഞ്ഞുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിലും സീറ്റുകൾ തരപ്പെടുത്താം . പക്ഷെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ ചതിച്ചതുപോലെ ചതിക്കരുത് .

അവിടെയും പിണറായിക്ക് ആശ്വാസമായത് എഎം ആരിഫ് എന്ന ഒരു മാപ്പിള സഖാവ് മാത്രമായിരുന്നു .

മാപ്പിളസഖാക്കളെ ഇങ്ങനെ സഹായിക്കുകയാണെങ്കിൽ മാപ്പിള ആകുവാൻ തയാറാണെന്ന് പറഞ്ഞുകൊണ്ട് സഖാവ് ദാസനും

പ്രവാസികളെ മാത്രമേ പറഞ്ഞു പറ്റിക്കാനാവൂ എന്നത് മനസിലാക്കിയാണ് അങ്ങനെ ചെയ്യുന്നതെന്ന് പറഞ്ഞുകൊണ്ട് പോരാളി വിജയനും

dasanum vijayanum
Advertisment