Advertisment

മജിസ്‌ട്രേറ്റിന്റെ അന്വേഷണത്തോട് സാത്താന്‍കുളം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സഹകരിച്ചില്ല; കസ്റ്റഡി മരണം നടന്ന സാത്താൻകുളം പൊലീസ് സ്റ്റേഷൻ ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവ് 

New Update

ചെന്നൈ: അസാധാരണ നടപടിയുമായി ചെന്നൈ ഹൈക്കോടതി.തൂത്തുക്കുടി കസ്റ്റഡി മരണത്തില്‍ മജിസ്‌ട്രേറ്റിന്റെ അന്വേഷണത്തോട് ഉദ്യോഗസ്ഥര്‍ സഹകരിക്കാത്തതിനെ തുടര്‍ന്ന്‌ കസ്റ്റഡി മരണം നടന്ന തൂത്തുക്കുടി സാത്താൻകുളം പൊലീസ് സ്റ്റേഷൻ ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

Advertisment

publive-image

കസ്റ്റഡി മരണം നടന്ന സ്റ്റേഷൻ റവന്യൂ ഉദ്യോഗസ്ഥരെ ഏൽപ്പിക്കണമെന്നു ഉത്തരവിൽ പറയുന്നു. അച്ഛന്റെയും മകന്റെയും ജീവനെടുത്ത ക്രൂരമർദനം നടന്ന തൂത്തുക്കുടി സാത്താൻകുളം സ്റ്റേഷന്റെ ചുമതല വഹിക്കുന്ന ഇൻസ്പെക്ടർ ശ്രീധറിനെ നേരത്തേതന്നെ സസ്പെൻഡ് ചെയ്തിരുന്നു.

കസ്റ്റഡി പീഡനത്തിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ അന്വേഷണം സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചിരുന്നു. സാത്താൻകുളത്ത് മൊബൈൽ കട നടത്തുന്ന ജയരാജ് (62), മകൻ ബെനി‍ക്സ് (32) എന്നിവരാണ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്.

latest news all news chennai high court chennai high court decision high court decision
Advertisment