തമിഴ്‌നാട്ടില്‍ പുതിയതായി സ്ഥിരീകരിച്ചത് 3949 കൊവിഡ് കേസുകളും; 62 മരണവും; സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി; ചെന്നൈയിലും മധുരയിലും നിയന്ത്രണങ്ങള്‍ ശക്തമാക്കും

നാഷണല്‍ ഡസ്ക്
Monday, June 29, 2020

ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയതായി 3949 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 86224 ആയി.

കൊവിഡ് ബാധിച്ച് 62 പേരാണ് 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മരിച്ചത്. ഇതോടെ മരണസംഖ്യ 1141 ആയി ഉയര്‍ന്നു. ചെന്നൈയില്‍ മാത്രം ഇന്ന് 2207 കൊവിഡ് കേസുകളും 37 മരണവും റിപ്പോര്‍ട്ട് ചെയ്തു.

2212 പേര്‍ ഇന്ന് സംസ്ഥാനത്ത് രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 47749 ആയി. 37334 പേര്‍ നിലവില്‍ ചികിത്സയിലാണ്.

കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി. ചെന്നൈയിലും മധുരയിലും സമീപ പ്രദേശങ്ങളിലും കര്‍ശന ലോക്ക്ഡൗണ്‍ ജൂലായ് അഞ്ചുവരെ തുടരും. ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട്, തിരുവള്ളൂര്‍ പ്രദേശങ്ങളിലാണ് കര്‍ശന ലോക്ക്ഡൗണ്‍.

×