ചെറിയാൻ പുത്തൻപുരക്കൽ ഷിക്കാഗോയിൽ നിര്യാതനായി

ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം
Saturday, August 1, 2020

ഷിക്കാഗോ: കോട്ടയം പള്ളം സ്വദേശിയും ഷിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവകാഗവുമായ പുത്തൻപുരക്കൽ ചെറിയാൻ (82) ഷിക്കാഗോയിൽ നിര്യാതനായി.

തങ്കമണി ചെറിയാൻ ആണ് സഹധർമ്മിണി. ഷീബാ ഈപ്പൻ, എലിസബത്ത് ചെറിയാൻ എന്നിവർ മക്കളും ഷെറിൽ ഈപ്പൻ, മാത്യു തോമസ് എന്നിവർ മരുമക്കളുമാണ്.

സംസ്കാരശുശ്രൂഷകളും പൊതുദർശനവും ഞായറാഴ്ച്ച വൈകിട്ട് നാല് മണി മുതൽ എട്ട് മണി വരെ ഷിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്സ് ദേവാലയത്തിൽ (6099 N Northcott Ave Chicago, IL 60631) നടക്കും.

തുടർന്ന് തിങ്കളാഴ്ച്ച രാവിലെ ഏഴ് മണിക്ക് വി.കുർബാനയും തുടർന്ന് സംസ്കാരശുശ്രൂഷകളും ഏദൻ മെമ്മോറിയൽ പാർക്കിലുള്ള ഓർത്തോഡോക്സ് സെമിത്തേരിയിൽ (9851 Irving Park Rd, Schiller Park, IL 60176) പൂർത്തീകരിക്കും.

×