New Update
Advertisment
പാലാ: പാലായിലെ പ്രമുഖ വ്യവസായി ജെയിംസ് ലൂക്കോസ് കപ്പലുമാക്കൽ(ചെറുപുഷ്പം ബേബിച്ചൻ-68) നിര്യാതനായി. സംസ്കാരം ഇന്ന് നാല് മണിക്ക് പാലാ കത്തീഡ്രല്‍ സെമിത്തേരിയിൽ നടക്കും.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഏതാനും നാളുകൾക്ക് മുൻപ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതിന്റെ തുടർ ചികിത്സയിക്കായി എറണാകുളത്ത് താമസിക്കുന്നതിനിടെ കൊവിഡ് ബാധിക്കുകയായിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി ആരോഗ്യനില വഷളായിരുന്നു, ഇന്ന് പുലർച്ചെയായിരുന്നു മരണം. പൊതു ദർശനം കൊവിഡ് പ്രോട്ടോകോൾ പ്രകാരം നടക്കും. മ്യതദേഹം എറണാകുളത്ത് നിന്ന് സെമിത്തേരിയിൽ എത്തിച്ച് ശുശ്രൂഷകൾക്ക് ശേഷം സംസ്കരിക്കും.