പാലായിലെ പ്രമുഖ വ്യവസായി ചെറുപുഷ്പം ബേബിച്ചൻ നിര്യാതനായി: മരണം കരൾ സംബന്ധമായ ചികിത്സയ്ക്കിടെ കൊവിഡ് ബാധിച്ച്

ന്യൂസ് ബ്യൂറോ, പാലാ
Thursday, October 22, 2020

പാലാ: പാലായിലെ പ്രമുഖ വ്യവസായി ജെയിംസ് ലൂക്കോസ് കപ്പലുമാക്കൽ(ചെറുപുഷ്പം ബേബിച്ചൻ-68) നിര്യാതനായി. സംസ്കാരം ഇന്ന് നാല് മണിക്ക് പാലാ കത്തീഡ്രല്‍ സെമിത്തേരിയിൽ നടക്കും.

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഏതാനും നാളുകൾക്ക് മുൻപ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതിന്റെ തുടർ ചികിത്സയിക്കായി എറണാകുളത്ത് താമസിക്കുന്നതിനിടെ കൊവിഡ് ബാധിക്കുകയായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി ആരോ​ഗ്യനില വഷളായിരുന്നു, ഇന്ന് പുലർച്ചെയായിരുന്നു മരണം. പൊതു ദർശനം കൊവിഡ് പ്രോട്ടോകോൾ പ്രകാരം നടക്കും. മ്യതദേഹം എറണാകുളത്ത് നിന്ന് സെമിത്തേരിയിൽ എത്തിച്ച് ശുശ്രൂഷകൾക്ക് ശേഷം സംസ്കരിക്കും.

×