ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ ഈശോയുടെ തിരുഹൃദയ തിരുനാളാൾ അനുഗ്രഹദായകമായി

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Tuesday, June 23, 2020

ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിലെ പ്രധാന തിരുനാളായ ഇടവക മധ്യസ്ഥനായ ഈശോയുടെ തിരുഹ്യദയത്തിന്റെ തിരുനാളായ ജൂൺ 19 മുതൽ 21 വരെ ഏറെ ഭക്തിപൂർവ്വം ആചരിച്ചു.

ജൂൺ 19 വെള്ളിയാഴ്ച വൈകിട്ട് 5:30 ക്ക് ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്തിന്റെ കാർമ്മികത്വത്തിൽ ഈശോയുടെ തിരുഹ്യദയത്തിന്റെ സ്തുതിക്കായിയുള്ള ലദീഞ്ഞൊടെ തിരുകർമ്മങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് ഭക്തിപൂർവ്വമായ തിരുന്നാൾ കുർബാനയും തിരുഹ്യദയ നൊവേനയും ഉണ്ടായിരുന്നു.

ഫാ. എബ്രാഹം മുത്തോലത്ത് തന്റെ വചന സന്ദേശത്തിൽ ലളിതമായി നടത്തേണ്ടിവന്ന ഈ തിരുന്നാൾ, ഏറെ ആഘോഷമായി നടത്തേണ്ടിയിരുന്ന ഈ ദൈവാലയ ഉദ്ഘാടനം, ലളിതമായി നടത്തേണ്ടിവന്നതിനെ അനുസ്മരിക്കുന്നുണ്ടെന്നും, കോവിഡിന്റെ പശ്ചാത്തലത്തിൽ ദൈവത്തിന് നമ്മെപ്രതി ഏറെ പ്ലാനും പദ്ധതിയുമുണ്ടെന്നും, നാം പ്രത്യാശയുള്ളവരാകണമെന്നും ഉത്‌ബോധിപ്പിച്ചു.

ഫൊറോനാ അംഗങ്ങൾക്കേവർക്കും തിരുനാൾ മംഗളങ്ങൾ നേരുകയും ഓൺ ലൈനിലൂടെയും പ്രാർത്‌ഥനയിലൂടെയും തിരുനാളിൽ പങ്കെടുത്ത ഏവരെയും അനുസ്മരിക്കുകയും ചെയ്തു. സജി മാലിത്തുരുത്തേൽ, ജോയി കുടശ്ശേരി എന്നിവർ ഗായകസംഘത്തെ നയിക്കുകയും, കുര്യൻ നെല്ലാമറ്റം, ഫിലിപ്പ് കണ്ണോത്തറ എന്നിവർ ദൈവാലയ ശുശ്രുഷകൾക്ക് നേത്യുത്വം നൽകുകയും ചെയ്തു.

ദൈവാലയം സജ്ജീകരിക്കുവാനും, ഓൺ ലൈനിൽ കുർബാന കാണിക്കുവാനും മറ്റു സജ്ജീകരണങ്ങൾക്കും ട്രസ്റ്റി സാബു മുത്തോലം ചെയ്ത പ്രവർത്തനങ്ങൾ ഏറെ പ്രശം സനീയമായിരുന്നു. ജൂൺ 21 ഞായറാഴ്ച അർപ്പിച്ച ലദീഞ്ഞ്, വിശൂദ്ധ കുർബാന, വചന സന്ദേശം, ഈശോയുടെ തിരുഹ്യദയ നൊവേന, ഇടവകയിൽ നിന്നും വേർപെട്ടുപോയ എല്ലാ ആത്മാക്കൾക്കും വേണ്ടിയുള്ള ഒപ്പീസ്, പിത്യുദിനത്തോടനുബന്ധിച്ച് എല്ലാ പിതാക്കന്മാർക്കുവേണ്ടിയും, മാതാക്കൾക്കുവേണ്ടിയുമുള്ള പ്രാർത്‌ഥന എന്നിവയോടെ തിരുനാൾ കർമ്മങ്ങൾക്ക് സമാപനം കുറിച്ചു.

തിരുനാൾ ഭംഗിയായി നടത്താൻ പ്രയക്നിച്ചവർക്കും, നേരിട്ടും ഓൺലൈനിലൂടെയും തിരുനാളിൽ പങ്കെടുത്ത് ഇത് അനുഗ്രഹപ്രദമാക്കിയവർക്കും, ഓൺലൈനിലൂടെ ഇത് സംപ്രേക്ഷണം ചെയ്ത KV TV ക്കും വികാരി ഫാ. എബ്രാഹം മുത്തോലത്ത് നന്ദി പറഞ്ഞു. എക്സിക്കൂട്ടീവ് അംഗങ്ങളായ എബ്രാഹം അരിച്ചിറയില്‍, റ്റിജോ കമ്മപറമ്പില്‍, സണ്ണി മൂക്കേട്ട്, സാബു മുത്തോലം, ലെനിന്‍ കണ്ണോത്തറ, മേഴ്‌സി ചെമ്മലക്കുഴി, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി എന്നിവരാണ് ചടങ്ങുകൾക്ക് നേത്യുത്വം നൽകിയത്.

×