കുട്ടികളെ കൊതുക് കടിയില്‍ നിന്നും രക്ഷിക്കാം…

ഹെല്‍ത്ത് ഡസ്ക്
Wednesday, July 29, 2020

കൊതുകുകൾ ഡെങ്കി, മലേറിയ തുടങ്ങിയ രോഗങ്ങൾ പടർത്താൻ കാരണമാകാറുണ്ട് എന്ന കാര്യം
എല്ലാവർക്കും അറിയാം. ഡെങ്കി പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ മുതിര്‍ന്നവർക്ക് ഒരു
പരിധി വരെ കഴിയുമെങ്കിലും കുട്ടികളുടെ കാര്യം അങ്ങനെയല്ലെന്ന് ഓർക്കുക. കൊതുകുകളിൽ നിന്ന്
കുട്ടികളെ സംരക്ഷിക്കാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യാം.

ശരീരം മൂടിപ്പൊതിയുന്ന വസ്ത്രങ്ങൾ കുട്ടികളെ ധരിപ്പിക്കുന്നത് കൊതുക് കടിയേൽക്കാതിരിക്കാൻ
സഹായിക്കും. വായു സഞ്ചാരം എളുപ്പമാക്കുന്ന കോട്ടൺ വസ്ത്രങ്ങൾ തന്നെ ധരിപ്പിക്കാൻ ശ്രദ്ധിക്കുക.

കുട്ടികൾ കിടക്കുന്ന സ്ഥലത്ത് ‘കൊതുക് വലകൾ’ ഉപയോ​ഗിക്കാവുന്നതാണ്. കൊതുക് കടിയിൽ നിന്ന്
സംരക്ഷിക്കാൻ ഒരു പരിധി വരെ കൊതുക് വലകൾ സഹായിക്കും.കൊതുകുതിരികളോ മാറ്റുകളോ ഒരു കാരണവശാലും ഉപയോഗിക്കരുത്. അൽപം ‘കറ്റാർ വാഴ ജെൽ’ കൊതുക് കടിച്ച ഭാ​ഗത്ത് പുരട്ടി കൊടുക്കുന്നത് വേദനയും ചൊറിച്ചിലും മാറാൻ നല്ലൊരു പരിഹാരമാണ്.

×