പശുവിന്‍റെ അകിടില്‍ മാറ്റം വന്ന് തുടങ്ങിയപ്പോള്‍ മറ്റെന്തെങ്കിലും രോഗം ആകുമെന്നാണ് കരുതിയത്. എന്നാല്‍ പാല്‍ ചുരത്തി തുടങ്ങിയതോടെ അത്ഭുതമായി

ന്യൂസ് ബ്യൂറോ, പാലക്കാട്
Wednesday, September 16, 2020

ചിറ്റൂര്‍:  മല്ലന്‍ചളയില്‍ പ്രസവിക്കാത്ത പശു പാല്‍ ചുരത്തുന്നു. നാരായണന്‍റെ രണ്ടര വയസ്സുള്ള പശുവാണ് പ്രസവിയ്ക്കുന്നതിന് മുന്‍പേ പാല്‍ ചുരത്തി വീട്ടുകാരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തിയത്.

ദിവസേന രണ്ടു ലിറ്ററോളം പാല്‍ ചുരത്തുന്നുണ്ട്. പാലിന് രുചി വിത്യാസം ഒന്നുമില്ലെന്ന് നാരായണന്‍ പറയുന്നു. പശുവിന്‍റെ അകിടില്‍ മാറ്റം വന്ന് തുടങ്ങിയപ്പോള്‍ മറ്റെന്തെങ്കിലും രോഗം ആകുമെന്നാണ് കരുതിയത്. എന്നാല്‍ പാല്‍ ചുരത്തി തുടങ്ങിയതോടെ അത്ഭുതമായി.

ഹോര്‍മോണിലുള്ള വ്യതിയാനം മൂലമാണ് ഇങ്ങനെ സംഭവിയ്ക്കുന്നതെന്നും ഇത് അപൂര്‍വ്വമാണെന്നും മൃഗസംരക്ഷണ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. ശുദ്ധോധനന്‍ പറഞ്ഞു.

മാര്‍ച്ച്‌ മുതല്‍ ദിവസേന പാല്‍ കറക്കുന്നുണ്ട് നാരായണന്‍. എന്നാലിപ്പോള്‍ പശു രണ്ടു മാസം ഗര്‍ഭിണിയാണെന്നും ഒരു മാസം കൂടി കഴിഞ്ഞാല്‍ കറവ നിര്‍ത്തുമെന്നും ഇദ്ദേഹം പറയുന്നു.

×