വിവാഹ ശേഷം സിഐഡി ഷീലയാവാൻ മിയ; മോഷൻ പോസ്റ്റർ

ഫിലിം ഡസ്ക്
Saturday, October 17, 2020

മലയാളികളുടെ പ്രിയ നടി മിയ അടുത്തിടെയാണ് വിവാഹിതയായത്. വിവാഹശേഷവും താൻ സിനിമയിൽ അഭിനയിക്കുമെന്ന് താരം വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഇതാ വിവാഹ ശേഷം ശക്തമായ കഥാപാത്രവുമായി എത്തുകയാണ് താരം. സിഐഡി ഷീല എന്നചിത്രത്തിലാണ് ടൈറ്റിൽ റോളിൽ താരം എത്തുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പങ്കുവെച്ചാണ് സിനിമ പ്രഖ്യാപിച്ചത്.

മകളെ കണ്ടെത്താൻ ഷീലയോട് സഹായം അഭ്യർത്ഥിക്കുന്ന ഒരു വാട്സ്ആപ്പ് ചാറ്റിലൂടെയാണ് പോസ്റ്റർ തുടങ്ങുന്നത്. അടുക്കളയിൽ ഏപ്രൺ ധരിച്ച് നിൽക്കുന്ന മിയയെയാണ് ആദ്യം കാണിക്കുന്നത്. അതിന് പിന്നാലെയാണ് സ്റ്റൈലിഷ് ലുക്കിൽ താരം എത്തുന്നത്. മിയയുടെ കരിയറിലെ ആദ്യത്തെ ടൈറ്റിൽ വേഷമാണിത്.

ഉണ്ണി മുകുന്ദൻ ചിത്രം ഇരയ്ക്ക് ശേഷം സൈജു എസ്.എസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വരാനിരിക്കുന്ന വൈശാഖ്–മമ്മൂട്ടി ചിത്രമായ ന്യൂയോർക്കിന്റെ തിരക്കഥാകൃത്തായ നവീൻ ജോൺ ആണ് ഷീലയുടെയും തിരക്കഥാകൃത്ത്. ദിനേശ് കൊല്ലപ്പള്ളി നിർമിക്കുന്ന CID ഷീലയുടെ എഡിറ്റിങ് മഹേഷ് നാരായണൻ ആണ്. രാജീവ് വിജയ് ക്യാമറയും പ്രകാശ് അലക്സ് മ്യൂസിക്കും കൈകാര്യം ചെയ്യുന്നു.

×