മഹീന്ദ്രയുടെ ക്ലാസിക് ലെജന്റ്സ് ജാവ സ്റ്റാൻഡേർഡ് യൂറോപ്യൻ വിപണികളിലേക്ക് കയറ്റുമതി തുടങ്ങി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, September 19, 2020

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്റ്സ് ഇപ്പോൾ ജാവ സ്റ്റാൻഡേർഡ് യൂറോപ്യൻ വിപണികളിലേക്ക് കയറ്റുമതി ചെയ്യാൻ തുടങ്ങിയിരിക്കുകയാണ്. അവിടെ ജാവ 300 CL എന്ന് ബാഡ്ജിലാണ് മോട്ടോർസൈക്കിൾ വിൽപ്പനയ്ക്ക് എത്തുക.

ജാവ 300 CL -ന്റെ മൊത്തത്തിലുള്ള രൂപകൽപ്പന ഇന്ത്യയിൽ വിൽക്കുന്ന ജാവയ്ക്ക് തുല്യമാണെങ്കിലും സാങ്കേതിക സവിശേഷതകൾ അല്പം വ്യത്യസ്തമാണ്.

ഇന്ത്യയിൽ വിൽക്കുന്ന മോഡലിന് ലിക്വിഡ്-കൂൾഡ് 293 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ ലഭിക്കുന്നു, അത് , 26.14 bhp കരുത്തും 27.05 Nm torque ഉം പുറപ്പെടുവിക്കുന്നു, യൂറോപ്യൻ മോഡലിന് 294.7 സിസി എഞ്ചിൻ ലഭിക്കുന്നു, ഇത് യൂറോ IV കംപ്ലയിന്റാണ്.

യൂണിറ്റ് 22.5 bhp കരുത്തും 25 Nm torque ഉം ഉത്പാദിപ്പിക്കും. ഇരു മോഡലുകൾക്കും ആറ് സ്പീഡ് ഗിയർബോക്സ് ലഭിക്കും. യൂറോപ്യൻ-സ്പെക്ക് ജാവയുടെ ടോപ്പ് സ്പീഡ് മണിക്കൂറിൽ 125 കിലോമീറ്ററായി റേറ്റുചെയ്തിരിക്കുന്നു. 6,000 യൂറോയാണ് ജാവ 300 -ന്റെ വില, ഇത് നിലവിലെ വിനിമയ നിരക്ക് പ്രകാരം ഏകദേശം 5.21 ലക്ഷം രൂപയ്ക്ക് തുല്യമാണ്.

×