/sathyam/media/post_attachments/Ta821FpuvoWAzRM7zlak.jpg)
തിരുവനന്തപുരം: കോവിഡ്​ പരിശോധനക്ക്​ പേരും മേൽവിലാസവും തെറ്റായി നൽകിയ കെ.എസ്​.യു സംസ്​ഥാന അധ്യക്ഷൻ കെ.എം. അഭിജിത്തിനെതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. പോത്തൻകോട്​ പൊലീസ്​ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തു. കേരള പകർച്ചവ്യാധി നിയമ​പ്രകാരം പോത്തൻകോട്​ പഞ്ചായത്ത്​ പ്രസിഡന്റിന്റെ പരാതിയിലാണ്​ കേസെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുള്ള സമരങ്ങൾക്ക് നേതൃത്വം നൽകുന്ന നേതാവാണ് ആക്ഷേപത്തിന് ഇരയായത്. കൊവിഡ് പ്രതിരോധ രംഗത്തെ പൊലീസുകാർക്കും സാധാരണക്കാർക്കും സഹപ്രവർത്തകർക്കും നേതാക്കൾക്കും രോഗം പരത്താനുള്ള ദൗത്യമാണ് ഏറ്റെടുക്കുന്നത്. ഇത് തെറ്റാണ്.
പ്രതിപക്ഷ നേതാവിനടക്കം ഇത് നിയന്ത്രിക്കാൻ ചുമതലയുണ്ട്. രോഗവ്യാപന തോത് വർധിപ്പിക്കുന്ന നിലയിൽ അപകടകരമായ ഒന്നായി ഇത് മാറുന്നു. മാനദണ്ഡം പാലിക്കാതെ നടക്കുന്ന സമരങ്ങൾ. ഇത് പ്രതിപക്ഷം മനസിലാക്കണം.
കൂടുതല്‍ ജാഗ്രത പാലിക്കേണ്ട ഘട്ടത്തിലാണ്. ഇത് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കേണ്ടി വരുന്നു. എല്ലാവരും നാടിന് വേണ്ടിയാണ് നിലകൊള്ളുന്നത്. ജനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അത്തരം സംഘടനകള്‍ രോഗവ്യാപനം കൂടാതിരിക്കാന്‍ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us