കോയമ്പത്തൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 4.82 കോടി രൂപയുടെ സ്വര്‍ണം, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ പിടികൂടി

ന്യൂസ് ബ്യൂറോ, ചെന്നൈ
Friday, November 20, 2020

ചെന്നൈ: കോയമ്പത്തൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 4.82 കോടി രൂപയുടെ സ്വര്‍ണം, മൊബൈല്‍ ഫോണ്‍, സിഗരറ്റ്, ഡ്രോണുകള്‍ എന്നിവ ഡിആര്‍ഐ പിടികൂടി. മലയാളികളടക്കമുള്ള 15 യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം അടക്കമുള്ളവ കണ്ടെത്തിയതെന്നാണ് വിവരം.

എയര്‍ അറേബ്യ ജി9-413 ഷാര്‍ജ-കോയമ്പത്തൂര്‍ വിമാനത്തില്‍ നിന്നെത്തിയവരില്‍ നിന്നാണ് ഇവ പിടികൂടിയത്. യാത്രക്കാരുടെ അടിവസ്ത്രത്തിലും ശരീരത്തിലും ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച കുഴമ്പ് രൂപത്തിലുള്ള ആറു കിലോ സ്വര്‍ണം പിടികൂടി.

പിടികൂടിയ ഐ ഫോണുകളും ഡ്രോണുകളും 53 ലക്ഷം രൂപ വിലമതിക്കുന്നതാണെന്ന് ഡിആര്‍ഐ അറിയിച്ചു.

×