വീട്ടില്‍നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തു;ഹാസ്യതാരം ഭാരതിസിങ്ങും ഭര്‍ത്താവും എന്‍സിബി കസ്റ്റഡിയില്‍

ന്യൂസ് ബ്യൂറോ, മുംബൈ
Saturday, November 21, 2020

മുംബൈ: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഹാസ്യതാരം ഭാരതി സിങ്ങിനെയും ഭർത്താവ് ഹർഷ് ലിംബാചിയ്യയെയും നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) കസ്റ്റഡിയിലെടുത്തു. ഇരുവരും നിരോധിത ലഹരി വസ്​തുക്കൾ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു എൻ.സി.ബി മുംബൈയിലെ വീട്ടിൽ റെയ്​ഡ് നടത്തിയത്​.

മറ്റൊരു കേസുമായി ബന്ധപ്പെട്ട്​ ഒരു മയക്കുമരുന്ന് ഡീലറെ ചോദ്യം ചെയ്യുന്നതിനിടെയാണ്​ ഭാർതി സിങ്ങി​െൻറ പേര് ഉയർന്നുവന്നതെന്ന്​ എൻ‌സി‌ബി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്​ ന്യൂസ്​ ഏജൻസിയായ പിടിഐ റിപ്പോർട്ട്​ ചെയ്യുന്നു. മുംബൈയിലെ മറ്റ് രണ്ട് സ്ഥലങ്ങളിലും ഏജൻസി തിരച്ചിൽ നടത്തിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.

ടെലിവിഷൻ ചാനലുകളിലെ ഹാസ്യപരിപാടികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധേയയാണ് ഭാരതി സിങ്.

×