മ​തേ​ത​ര നി​ല​പാ​ടു​ള്ള ക​മ​ല്‍​ഹാ​സ​ന് കോ​ണ്‍​ഗ്ര​സി​ന് ഒ​പ്പം പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യും ;ക​മ​ല്‍​ഹാ​സ​നെ യു​പി​എ സ​ഖ്യ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച്‌ കോ​ണ്‍​ഗ്ര​സ്

നാഷണല്‍ ഡസ്ക്
Sunday, October 18, 2020

ചെ​ന്നൈ: ന​ട​നും മ​ക്ക​ള്‍ നീ​തി മ​യ്യം അ​ധ്യ​ക്ഷ​നു​മാ​യ ക​മ​ല്‍​ഹാ​സ​നെ കോ​ണ്‍​ഗ്ര​സ് യു​പി​എ സ​ഖ്യ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചു . ത​മി​ഴ്‌​നാ​ട് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ കെ.​എ​സ്. അ​ള​ഗി​രി​യാ​ണ് ക​മ​ല്‍​ഹാ​സ​നെ യുപിഎയിലേക്ക് ക്ഷ​ണി​ച്ച​ത്.

മ​തേ​ത​ര നി​ല​പാ​ടു​ള്ള ക​മ​ല്‍​ഹാ​സ​ന് കോ​ണ്‍​ഗ്ര​സി​ന് ഒ​പ്പം പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യും. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​റ്റ​യ്ക്ക് നി​ന്ന് മ​ത്സ​രി​ച്ച്‌ വി​ജ​യി​ക്കാ​ന്‍ ക​മ​ല്‍​ഹാ​സ​ന് ക​ഴി​യി​ല്ല, ഒ​രേ മ​ന​സു​ള്ള​വ​ര്‍ ജ​ന​ങ്ങ​ള്‍​ക്കാ​യി ഒ​രു​മി​ച്ച്‌ നി​ല്‍​ക്ക​ണ​മെ​ന്നും അ​ള​ഗി​രി വ്യ​ക്ത​മാ​ക്കി.

×