രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 19,906 പേര്‍ക്ക്;  ഇന്നലെ മാത്രം മരിച്ചത് 410 പേര്‍ ; രാജ്യത്തെ രോഗബാധിതരുടെ എണ്ണം 5.28 ലക്ഷമായി ഉയര്‍ന്നു 

New Update

ഡല്‍ഹി: ഇന്ത്യയിലും കൊറോണ വൈറസ് വ്യാപനം തുടരുന്നു. രാജ്യത്ത് ഇതുവരെ 19906 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 410 പേരാണ് മരിച്ചത്. ഇതുവരെ 3.09 ലക്ഷം പേര്‍ രോഗമുക്തി നേടിയതായും നിലവില്‍ 2.03 ലക്ഷം ജനങ്ങളാണ് ചികിത്സയിലുളളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Advertisment

publive-image

ഇതുവരെ 16,095 പേരാണ് രാജ്യത്ത് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. ഇന്നലെ മാത്രം 2.31 ലക്ഷം സാംപിളുകള്‍ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 82.27 ലക്ഷം സാംപിളുകളാണ് പരിശോധിച്ചതെന്നും ഐസിഎംആര്‍ അറിയിച്ചു.

ഇന്ത്യയിൽ മഹാരാഷ്ട്ര, ഡൽഹി,തമിഴ്‌നാട്, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് രോഗബാധിതർ ഏറെയും. കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 5,318 പേർക്ക് രോഗം സ്ഥിരീകരിച്ചു.167പേർ മരിച്ചു. ഇതോടെ രോ​ഗബാധിതർ1.59 ലക്ഷമായി. മുംബൈയിൽ മാത്രം 1,460 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 41പേരാണ് മരിച്ചത്. ഇതോടെ മുംബൈയിലെ രോ​ഗികളുടെ എണ്ണം 73,747പേരായി. ആകെ മരണം 4,282.

ഡൽഹിയിൽ പുതിയതായി 2,948 പേർക്കാണ് ഇന്നലെ രോ​ഗം സ്ഥിരീകരിച്ചത്. 66പേർ മരിച്ചു. ഇതോടെ രോ​ഗികളുടെ എണ്ണം 80,188 ആയി. ഇതിൽ 28,329 പേരാണ് ചികിത്സയിലുള്ളത്. 2,558പേർക്ക് ഇതുവരെ ജീവൻ നഷ്ടമായി. തമിഴ്‌നാട്ടിൽ ഇന്നലെ 3,713 പേർക്ക് കൂടി രോ​ഗം കണ്ടെത്തി. 68 പേർ മരിച്ചു. ആകെ രോ​ഗബാധിതർ 78,335. രോ​ഗമുക്തി നേടിയവരൊഴിച്ച് 33,213 പേരാണ് നിലവിൽ ചികിത്സയിലുളളത്.

മഹാരാഷ്ട്ര, ഡൽഹി, തമിഴ്‌നാട്, തെലങ്കാന, ഗുജറാത്ത്, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, ബംഗാൾ എന്നി സംസ്ഥാനങ്ങളിലാണ് രാജ്യത്തെ കൊവിഡ് രോഗികളിൽ 85.5%വും ഉളളതെന്ന് ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൂടാതെ 87% മരണവും ഈ സംസ്ഥാനങ്ങളിലാണ്.

latest news covid 19 corona virus all news
Advertisment