/sathyam/media/post_attachments/Y1hPlpLYV4gIyJbGRLtp.jpg)
ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 514208 ആയി. ചൊവ്വാഴ്ച 5697 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 68 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 8502 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ 5735 പേര്‍ തമിഴ്‌നാട്ടില്‍ കൊവിഡ് മുക്തരായി. ഇതുവരെ 458900 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 46806 പേരാണ് ആക്ടീവ് രോഗികള്‍. ചെന്നൈയില്‍ രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷവും മരണസംഖ്യ മൂവായിരവും കടന്നു.