കോവിഡ് മരണങ്ങളിൽ 15 ശതമാനവും വായു മലിനീകരണം മൂലം; പുതിയ പഠന റിപ്പോർട്ട്

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Thursday, October 29, 2020

ബെ​ർ​ലി​ൻ: അ​ന്ത​രീ​ക്ഷ ​വാ​യൂ മ​ലി​നീ​ക​ര​ണ​വും കോവിഡ് മരണങ്ങൾ വർധിക്കാൻ ഇടയാക്കിയെന്ന് പ​ഠ​നം. കോ​വി​ഡ് മൂ​ല​മു​ണ്ടാ​യ മ​ര​ണ​ങ്ങ​ളി​ൽ 15 ശ​ത​മാ​നം സം​ഭ​വി​ച്ച​ത് വാ​യു മ​ലി​നീ​ക​ര​ണം മൂ​ല​മാ​ണെ​ന്നാ​ണ്  പ​ഠന റിപ്പോർട്ട്. ജ​ർ​മ്മ​നി​യി​ലെ മാ​ക്സ് പ്ളാ​ങ്ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ കെ​മി​സ്ട്രി​യി​ലെ ഗ​വേ​ഷ​ക​ർ ന​ട​ത്തി​യ പ​ഠ​ന റി​പ്പോ​ർ​ട്ടിലാണ് അന്തരീക്ഷ മലിനീകരണവും കോവിഡും ചേരുന്നതിലൂടെയുള്ള അപകടാവസ്ഥയെ കുറിച്ച് പറയുന്നത്.

കാ​ർ​ഡി​യോ വാ​സ്കു​ല​ർ റി​സ​ർ​ച്ച്‌ എ​ന്ന ജേ​ർ​ണ​ലി​ലാ​ണ് ഇത് സംബന്ധിച്ച ​പ​ഠ​ന റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കാ​ല​ങ്ങ​ളാ​യു​ള്ള വാ​യു മ​ലി​നീ​ക​ര​ണം ജ​ന​ങ്ങ​ളു​ടെ ശ്വാ​സ​കോ​ശ​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് കൂ​ടി പി​ടി​പെ​ട്ട​തോ​ടെ ശ്വാ​സ​കോ​ശ രോ​ഗം വ​ഷ​ളാ​വു​ക​യും മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​ണെന്നാണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യുന്നത്.

ലോ​ക​ത്താ​ക​മാ​ന​മു​ള്ള കോ​വി​ഡ് മ​ര​ണ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. വായു മലിനീകരണം ശ്വാസകോ​ശത്തെ തകരാറിലാക്കുകയും എസിഇ2ന്റെ പ്രവർത്തനം കൂട്ടുകയും ചെയ്യുന്നു. ബ്രിട്ടനിലുണ്ടായ 6000ളം കോവിഡ് മരണങ്ങൾക്ക് വായു മലിനീകരണം കാരണമായിട്ടുണ്ടെന്നും റി​പ്പോ​ർ​ട്ടി​ൽ ​പറയുന്നു.

ആ​രോ​ഗ്യ​വാ​നാ​യ ഒ​രാ​ൾ​ക്ക് കോ​വി​ഡും പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​വും മ​ര​ണ കാ​ര​ണ​മാ​കു​ന്നി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. അന്തരീക്ഷ മലനീകരണം സൃഷ്ടിക്കുന്ന ആരോ​ഗ്യപ്രശ്നങ്ങളും കാലാവസ്ഥാ വ്യതിയാനവും മറികടക്കാൻ വാക്സിൻ ഇല്ലെന്നും, മലിനീകരണം കുറയ്ക്കുക മാത്രമാണ് മാർ​ഗമെന്നും റിപ്പോർട്ടിൽ ഓർമിപ്പിക്കുന്നു.

×