കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 105 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Thursday, September 24, 2020

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 105 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  1019 പേര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തിയപ്പോഴാണ് ഇത്രയധികം പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചത്. ഇന്നലെ പാളയം മാര്‍ക്കറ്റില്‍ തൊഴിലാളികളും കച്ചവടക്കരും ഉള്‍പ്പടെ 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇന്നലെ  504 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേര്‍ക്കും  ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 12 പേര്‍ക്കുമാണ് പോസിറ്റീവായത്. 37 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 452 പേര്‍ക്കാണ് രോഗം ബാധിച്ചത്. 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 4096 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 427 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

×