പന്നികളിലെ കൊറോണ വൈറസ് മനുഷ്യരിൽ പടരാം; മഹാമാരി ആവ‍ർത്തിക്കാമെന്ന് ഗവേഷകര്‍

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Saturday, October 17, 2020

പന്നികളിലെ കൊറോണ വൈറസ് മനുഷ്യരിലേയ്ക്ക് പകരാമെന്ന് പുതിയ പഠനം. പന്നിക്കുഞ്ഞുങ്ങളിൽ വയറിളക്കത്തിന് കാരണമാകുന്ന വൈറസ് മനുഷ്യരിലേയ്ക്ക് പകരാമെന്നും ഇത്തരത്തിൽ രോഗബാധയുണ്ടായാൽ കോവിഡ് 19ന് സമാനമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടേക്കാമെന്നും പുതിയ കണ്ടെത്തൽ. യൂണിവേഴ്സിറ്റി ഓഫ് നോർത്ത് കാരലിനയിലെ ഗവേഷകരാണ് ഈ വിവരം പുറത്തു വിട്ടത്.

സ്വൈൻ അക്യൂട്ട് ഡയേറിയ സിൻഡ്രം കൊറോണ വൈറസ് അഥവാ സാഡ്സ് — കോവ് എന്നറിയപ്പെടുന്ന വൈറസിന് മനുഷ്യരിലേയ്ക്ക് പകരാനുള്ള സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. ലോകമെമ്പാടും പന്നികളെ ഭക്ഷണത്തിനായി വളർത്തുന്ന സാഹചര്യത്തിലാണ് പുതിയ കണ്ടെത്തൽ നിർണായകമാകുന്നത്. 2016ൽ ഈ വൈറസിനെ ആദ്യമായി കണ്ടെത്തുമ്പോഴേയ്ക്കും ചൈനയിൽ വൈറസ് വവ്വാലുകളിൽ നിന്ന് വൈറസ് പന്നികളിലേയ്ക്ക് പടർന്നിരുന്നു.

മനുഷ്യരുടെ കരളിലും കുടലിലെ കോശങ്ങളിലും വൈറസിന് ഫലപ്രദമായി പെരുകാൻ കഴിയുന്നുണ്ടെന്നും ശ്വാസനാളിയിലെ കോശങ്ങളിലും വൈറസ് വളരുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.

“മനുഷ്യരുടെ ശ്വാസകോശങ്ങളിലെയും കുടലുകളിലെയും കോശങ്ങളിൽ പെരുകുമെന്നത് പുതിയ കൊറോണ വൈറസ് വകഭേദം ആഗോള സമ്പദ്‍വ്യവസ്ഥയെയും മനുഷ്യരുടെ ആരോഗ്യത്തെയും ബാധിക്കാൻ കഴിവുണ്ടെന്നാണ് തെളിയിക്കുന്നത്.

×