കൊച്ചി: കോവിഡ് സ്ഥിരീകരിച്ച് ചികിത്സ തേടുന്നവരിൽ ഗുരുതര രോഗലക്ഷണങ്ങളുള്ളവരെ ക്ഷയ രോഗ പരിശോധനയ്ക്കു കൂടി വിധേയരാക്കാൻ നിർദേശം.
/sathyam/media/post_attachments/GbL1FQsz7SEsVjWntPP3.jpg)
വൈറസ് പരിശോധനാഫലം നെഗറ്റീവ് ആയശേഷവും രണ്ടാഴ്ചയിലേറെ നീണ്ടുനിൽക്കുന്ന പനി, ചുമ, ഭാര ശോഷണം തുടങ്ങിയ ലക്ഷണങ്ങളുള്ളവരെയും നെഞ്ചിന്റെ എക്സ്റേയിൽ സംശയങ്ങൾ തോന്നുന്നവരെയുമാണ് ക്ഷയ രോഗ പരിശോധനയ്ക്കു കൂടി വിധേയരാക്കുന്നത്.
മലപ്പുറം ജില്ലയിൽ കോവിഡ് ചിക്തസതേടിയവരിൽ 27% പേർക്കു ക്ഷയരോഗം കണ്ടെത്തി. രണ്ട് രോഗങ്ങൾക്കും പനി, ചുമ, ശ്വാസ തടസ്സം തുടങ്ങിയ ലക്ഷണങ്ങളുണ്ടെന്നു വിദഗ്ധർ പറഞ്ഞു.