New Update
അൽഖർജ്- കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന മലയാളി അൽഖർജിൽ മരിച്ചു. അൽഖർജിൽ ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന വയനാട് പൊഴുതന മുത്താരുകുന്ന് സ്വദേശി തെങ്ങും തൊടി ഹംസ(55)ആണ് മരിച്ചത്. അൽഖർജ് കിംഗ് ഖാലിദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
Advertisment
27 വർഷമായി സൗദിയിലുള്ള ഇദ്ദേഹം ഒരു വർഷം മുമ്പാണ് നാട്ടിൽ പോയി തിരികെ വന്നത്. പിതാവ് അയമുട്ടി, മാതാവ്: ബിരിയുമ്മ. ഭാര്യമാർ : ആയിശ, കുഞ്ഞീരുമ്മ. മക്കൾ: റൈഹാനത്ത്, നജ്മത്ത്, ജാഫർ സാദിഖ്.
കിംഗ് ഖാലിദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഖബറടക്കാനുള്ള നിയമ നടപടിക്രമങ്ങളുമായി അൽഖർജ് കെഎംസിസി വെൽഫെയർ വിംഗ് രംഗത്തുണ്ട്.