ഫിലിം ഡസ്ക്
Updated On
New Update
തമിഴ് നടന് ഫ്ലോറന്റ് സി പെരേര കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. 67 വയസായിരുന്നു. കോവിഡ് ബാധിച്ച് ചെന്നൈ രാജീവ് ഗാന്ധി ഗവ. ജനറല്‍ ആശുപത്രിയിലിരിക്കെയാണ് അന്ത്യം.
Advertisment
2003ല്‍ വിജയ് നായകനായ പുതിയ ഗീതൈയിലൂടെയാണ് ഫ്ലോറന്റ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പ്രഭു സോളമന്റെ കയല്‍ (2014) പുറത്തിറങ്ങിയതോടെ, ഇതിലെ അദ്ദേഹത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ധര്‍മധുരൈ, വിഐപി2, രാജ മന്തിരി, തൊടരൈ, മുപ്പരിമനം, കൊടിവീരന്, എങ്കിട്ട മോതാതേ, സത്രിയന്‍, പൊതുവാക എന്‍ മനസ് തങ്കം, നാഗേഷ് തിരയിരങ്കം, തരാമണി എന്നീ സിനികളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. സിനിമക്ക് പുറത്ത് കലൈഞ്ജര്‍ ടിവി, വിജയ് ടിവി, വിന് ടിവി എന്നീ ചാനലുകളിലും സേവനമനുഷ്ഠിച്ചു.