കൊവിഡ് ഭീതിയില്‍ രാജ്യതലസ്ഥാനം: രോഗബാധിതരുടെ എണ്ണം 83000 പിന്നിട്ടു; പുതിയതായി രോഗം സ്ഥിരീകരിച്ചത് 2889 പേര്‍ക്ക്; 65 മരണവും

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, June 28, 2020

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പുതിയതായി 2889 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഡല്‍ഹിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 83077 ആയി.

65 പേരാണ് 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 2623 പേര്‍ ഇതുവരെ ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. അതേസമയം, 3306 പേര്‍ ഇന്ന് രോഗമുക്തി നേടി. 52507 പേരുടെ രോഗം ഇതുവരെ ഭേദമായിട്ടുണ്ട്. 27847 പേര്‍ നിലവില്‍ ചികിത്സയിലാണ്.

×