കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ലീഗ് നേതാക്കൾ ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, October 29, 2020

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാക്കൾ ആരോഗ്യമന്ത്രി കെകെ ശൈലജയുമായി ചർച്ച നടത്തി.

ഇടി മുഹമ്മദ് ബഷീർ, എംകെ മുനീർ, എംസി മായിൻഹാജി എന്നിവരാണ് മന്ത്രിയുമായി ചർച്ച നടത്തിയത്.

മൃതദേഹം വൃത്തിയാക്കി സംസ്കരിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ആവശ്യം പരിഗണിക്കാമെന്ന് ആരോഗ്യ മന്ത്രി ഉറപ്പ് നൽകിട്ടുണ്ട്.

×