ടാറ്റയുടെ കോവിഡ് ആശുപത്രി തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുന്ന കാര്യത്തില്‍ സര്‍ക്കാറും ആരോഗ്യവകുപ്പും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Thursday, October 29, 2020

കാസര്‍കോട്: ചട്ടഞ്ചാലില്‍ പണിത ടാറ്റയുടെ കോവിഡ് ആശുപത്രി തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുന്ന കാര്യത്തില്‍ സര്‍ക്കാറും ആരോഗ്യവകുപ്പും ജില്ല ഭരണകൂടവും ജില്ലയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.

മരണം വരെ ഉപവാസം കിടക്കുമെന്ന തന്‍റെ പ്രഖ്യാപനം പുറത്തുവന്നതിനുശേഷം സമരം പൊളിക്കാനുള്ള അടവ് മാത്രമാണ് ആശുപത്രി തുറക്കുമെന്ന പ്രഖ്യാപനത്തിന് പിന്നിലുള്ളത്.

ഒരു ഡോക്ടറും 12 നഴ്​സുമാരെയും വെച്ച്‌ 50 രോഗികളെ അഡ്മിറ്റ് ചെയ്ത്​ ആശുപത്രി തുടങ്ങുന്നുവെന്ന ഡി.എം.ഒയുടെ പ്രസ്താവന തന്നെ ഗിമ്മിക്കാണ്​.

വെറും കോവിഡ് ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്‌മെന്‍റ്​ കേന്ദ്രമായി മാറ്റാതെ ജനങ്ങള്‍ക്ക് ആരോഗ്യസേവനം നല്‍കുന്ന സംവിധാനമായി ടാറ്റ ആശുപത്രിയെ മാറ്റണം. ഇതിനായി കെ.പി.സി.സി ഭാരവാഹികള്‍ ഉള്‍പ്പെടുന്ന സംഘം ഇന്ന് കലക്ടറെയും ഡി.എം.ഒവിനെയും കണ്ട് നിവേദനം നല്‍കും. ഞാന്‍ പറയുന്നത് കളവാണെന്ന് പറയുകയാണെങ്കില്‍ സര്‍ക്കാറിനോട് മാപ്പ് പറഞ്ഞു സമരത്തില്‍നിന്ന് പിന്മാറും.

×