മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 17.80 ലക്ഷം കടന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 5753 പേര്‍ക്ക്‌

ന്യൂസ് ബ്യൂറോ, മുംബൈ
Sunday, November 22, 2020

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1780208 ആയി. ഇന്ന് 5753 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 50 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 46623 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 4060 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 1651064 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 81512 പേര്‍ നിലവില്‍ ചികിത്സയിലാണ്.

×