/sathyam/media/post_attachments/Q7LKOhXsYg7KPWFo4zYx.jpg)
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. 5493 പേര്‍ക്കാണ് 2 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ കൊവിഡ് ബാധിതരുടെ എണ്ണം 164626 ആയി.
പുതുതായി 156 മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 60 എണ്ണം 48 മണിക്കൂറിനിടയില്‍ സംഭവിച്ചതാണ്. ഇതോടെ ആകെ മരണസംഖ്യ 7429 ആയി.
മുംബൈയില്‍ ഇന്ന് 1287 പുതിയ കൊവിഡ് കേസുകളും 87 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 75539 ആയും മരണസംഖ്യ 4371 ആയും ഉയര്‍ന്നു.
ധാരാവിയില്‍ ഇന്ന് 13 കോവിഡ് കേസുകളാണ് പുതുതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ഇതോടെ ധാരാവിയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2245 ആയി. 81 പേരാണ് ധാരാവിയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചതെന്ന് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു.
48 മണിക്കൂറിനിടെ മഹാരാഷ്ട്രയിലെ 150 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പോലീസുകാര്‍ക്കിടയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4666 ആയി. ഒരു പോലീസുകാരന്‍ ഞായറാഴ്ച മരിച്ചതോടെ ആകെ മരണം 57 ആയി.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 2330 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 86575 ആയി. 70607 പേര്‍ ചികിത്സയിലാണ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 30-നു ശേഷവും തുടരുമെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്ന് വ്യക്തമാക്കിയിരുന്നു.