Advertisment

കോവിഡ് രോഗി ചുമച്ചാല്‍ പുറത്തുവരുന്നത് ആയിരത്തിലധികം തുള്ളികള്‍ ! കഴുത്തിലൂടെ മാസ്‌കിട്ടാല്‍ കോവിഡ് ഉറപ്പ് !

New Update

Advertisment

കോവിഡ് കാലത്ത് മാസ്‌ക് കഴുത്തിലൂടെ തൂക്കിയിട്ട് പുറത്തിറങ്ങുന്നവര്‍ അറിയുക-നിങ്ങളൊരു കോവിഡ് ബാധിതനാകാന്‍ 90 ശതമാനത്തിലേറെ സാധ്യതയുണ്ടെന്ന്.

ഒരു കോവിഡ് രോഗി ചുമയ്ക്കുമ്പോള്‍ പുറത്തുവരുന്ന ചെറുതുള്ളികള്‍ വരണ്ട കാലാവസ്ഥയില്‍ കാറ്റിലൂടെ ആറര മീറ്ററോ അതിലധികമോ സഞ്ചരിക്കുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.

സാധാരണ ഒരാള്‍ ചുമച്ചാല്‍ വിവിധ വലുപ്പത്തിലുള്ള ആയിരത്തിലധികം തുള്ളികളാണ് പുറത്തു വരാറുള്ളത്. കോവിഡ് രോഗിയില്‍ ഇതു അതിലധികമാണ്.

പുറത്തുവരുന്ന 100 മൈക്രോമീറ്റര്‍ വലുപ്പമുള്ള ചെറിയൊരു തുള്ളിക്ക് സെക്കന്‍ഡില്‍ 2 മീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റിലൂടെ ആറര മീറ്ററോ അതിലധികമോ സഞ്ചരിക്കാനാകുമെന്നാണ് പഠനം.

സിംഗപ്പൂരിലെ എ-സ്റ്റാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ പെര്‍ഫോമന്‍സ് കംപ്യൂട്ടിങ് നടത്തിയ ന്യൂമെറിക്കല്‍ പഠനമാണ് ഇത് സംബന്ധിച്ച് നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്.

മാസ്‌ക് ധരിക്കുന്നതിന് പുറമേ സാമൂഹിക അകലവും കര്‍ശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഫിസിക്സ് ഓഫ് ഫ്ളൂയിഡ്സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം.

ചുമയ്ക്കുമ്പോള്‍ പുറത്ത് വരുന്ന വലിയ തുള്ളികള്‍ ഭൂഗുരുത്വാകര്‍ഷണം മൂലം ഉടന്‍തന്നെ നിലത്തേക്കു പതിക്കുന്നു. എന്നാല്‍ ചുമയുടെ ശക്തിയില്‍ കാറ്റില്ലാതെ ഒരു മീറ്റര്‍ വരെ ഇവ തെറിക്കാം.

ഇടത്തരം വലുപ്പമുള്ള തുള്ളികള്‍ ആവിയായി ചെറു തുള്ളികള്‍ രൂപപ്പെടും. ഇവയ്ക്ക് ഭാരം കുറവായതിനാല്‍ കാറ്റിലൂടെ സഞ്ചരിക്കാമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

ആവിയാകുന്ന തുള്ളി പക്ഷേ, അവയിലെ വൈറസ് ഉള്ളടക്കം നിലനിര്‍ത്തുന്നു. ആവിയാകുന്ന ഈ തുള്ളികള്‍ എയറോസോളുകളായി മാറി ശ്വസിക്കപ്പെടാന്‍ സാധ്യതയേറെയാണെന്നും പഠനറിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. കാറ്റിന്റെ വേഗം, അന്തരീക്ഷത്തിലെ ഈര്‍പ്പം, താപനില തുടങ്ങി നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കണ്ടെത്തല്‍.

covid spread
Advertisment