സൗദിയില്‍ ഇന്ന് പുതിയ കോവിഡ് കേസുകളിലധികവും മദീനയിലും മക്കയിലും, റിയാദിലുമാണ്. രാജ്യത്ത് 776 പേര്‍ അതീവ തീവ്രപരിചരണ വിഭാഗത്തില്‍.

ജയന്‍ കൊടുങ്ങല്ലൂര്‍
Thursday, October 29, 2020

റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 435 പേർ 455 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 96.08 ശതമാനമായി ഉയർന്നു. അതേസമയം 15 കോവിഡ് മരണവും 47 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ മക്കയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ഒക്ടോബര്‍ ഇരുപത്തി ഒമ്പത് വരെ രാജ്യത്ത് ഇതുവരെ ആകെ 79,45,021 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 55,907 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി

റിയാദ് 46, മക്ക 46,യാമ്പു 33,ഖമീസ് മുശിയാത് 26, ഹഫൂഫ് 19 തുടങ്ങി സൗദിയിലെ 72 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. 8,114 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 776 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 346,482 ഉം മരണ നിരക്ക് 5363 ഉം രോഗമുക്തി നേടിയവര്‍ 333,005 ആയി..

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി നാല്‍പ്പത്തി മൂന്ന് ലക്ഷം പിന്നിട്ടു ഇതുവരെ, , 1,180,333, പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 32,789,168 ആയി. ചികിത്സയിലുള്ളവര്‍ 10,912,968 പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടും മൂന്നും സ്ഥാനത്ത് ഇന്ത്യയും ബ്രസീലുമാണ്.

×