സൗദിഅറേബ്യയില്‍ ഇന്നു 48 മരണം ആകെ മരണനിരക്ക് 1600 ന് അടുത്തായി. പുതിയ കേസുകള്‍ 3943,

ജയന്‍ കൊടുങ്ങല്ലൂര്‍
Monday, June 29, 2020

റിയാദ്: സൗദിയില്‍ ജൂണ്‍ 28 ഞായറാഴ്ച 48 മരണമാണ് റിപ്പോർട്ട് ചെയ്തത്.  ഇതോടെ ആകെ മരണസംഖ്യ 1599 ആയി. 3943 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 186,436 ആയി.

24 മണിക്കൂറിനിടെ 2363 പേർ സുഖം പ്രാപിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 127,118 ആയി. 57,179 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 2285 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

ചെറുതും വലുതുമായ 195 പട്ടണങ്ങളാണ് രോഗത്തിെൻറ പിടിയിലായത്. പുതുതായി 45,104 സ്രവസാമ്പിളുകൾ പരിശോധിച്ചു. ഇതോടെ ജൂണ്‍ 29 വരെ രാജ്യത്ത് ഇതുവരെ ആകെ 1591141 പി.സി.ആർ ടെസ്റ്റുകൾ നടന്നു.

പുതിയരോഗികൾ കൂടുതല്‍ ഹുഫൂഫ് 433, റിയാദ് 363, ദമ്മാം 357, മക്ക 263 ,തൈഫ് 275, ജിദ്ദ 212, മദീന 196 ,അല്‍ മോബ്രാസ് 196, ഖമീസ് മുശൈത് 134, ഖത്തീഫ് 219 അബഹ 166 , അല്‍ കോബാര്‍ 103 തുടങ്ങി സൗദിയിലെ ചെറുതും വലുതുമായ 115 നഗരങ്ങളില്‍ നിന്നും പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടു (10,280,397) മരണസംഖ്യ അഞ്ചു ലക്ഷം കടന്നു (505,145)  അമ്പത്തിയഞ്ചു  ലക്ഷം രോഗമുക്തി നേടി. (5,580,959) ചികിത്സയിലുള്ളവരുടെ എണ്ണം (4,125,804))) ആണ്

×