സൗദിയില്‍ ഇന്ന്‍ രോഗമുക്തി നേടിയത് 1890 പേര്‍, പുതിയ കേസുകള്‍ 1573 മരണനിരക്ക് 21, സൗദി അറേബ്യ സാധാരണ നിലയിലേക്ക് അതിവേഗം കുതിക്കുന്നു.

ജയന്‍ കൊടുങ്ങല്ലൂര്‍
Saturday, August 1, 2020

റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 1573 പേർ. 1890 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 85 ശതമാനമായി ഉയർന്നു. അതേസമയം, 21കോവിഡ് മരണവും രേഖപ്പെടുത്തി. 102 പേർക്ക് കോവിഡ് പോസറ്റിവ് സ്ഥിരീകരിച്ച റിയാദിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

മക്ക 89, ദമ്മാം 72, ഹോഫൂഫ് 61, മദീന 55, ഖാമിസ് മുഷൈത് 52, ഹൈല്‍ 51 എന്നിങ്ങനനെയാണ് 37,043 രോഗികൾ നിലവിൽ രാജ്യത്ത് ചികിൽസയിൽ കഴിയുന്നുണ്ട്. ഇവരിൽ 2016 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 277,478 ഉം മരണസംഖ്യ 2887 ഉം രോഗമുക്തി നേടിയവർ 237,548 ആയി.

സൗദിയിലെ ചെറുതും വലുതുമായ 203 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ആഗസ്റ്റ് ഒന്ന് വരെ രാജ്യത്ത് ഇതുവരെ ആകെ 33,86,400 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 45,147 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം , 17,778,661, മരണസംഖ്യ, 683,892 , രോഗമുക്തി നേടിയത് ,11,177,156 ചികിത്സയില്‍ ഉള്ളവര്‍ 5,918,116.

×