ഓക്സ്ഫഡ് സാധ്യതാ വാക്സീൻ സ്വീകരിച്ച മലയാളികൾക്ക് ആരോഗ്യപ്രശ്നങ്ങളില്ല; ഇന്ത്യയിൽ പരീക്ഷണം നിർത്തിവച്ചിട്ടില്ലെന്ന് പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട്

ഹെല്‍ത്ത് ഡസ്ക്
Thursday, September 10, 2020

കൊല്ലം : ഓക്സ്ഫഡ് സാധ്യതാ വാക്സീൻ സ്വീകരിച്ച മലയാളികൾക്ക് ആരോഗ്യപ്രശ്നങ്ങളില്ല. തിരുവല്ല ഓതറ സ്വദേശി റെജിയാണ് ആദ്യം വാക്സീൻ സ്വീകരിച്ച ഇന്ത്യക്കാരൻ. അടുത്ത ഘട്ടത്തിൽ മൂവാറ്റുപുഴ സ്വദേശിയായ ഡോ. ജോജി കുര്യനും വാക്സീനെടുത്തു. ബൂസ്റ്റർ ഡോസുകൾ അടക്കം എടുത്തിട്ടും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ഇരുവരും  പറഞ്ഞു.

തുടർന്നുള്ള ഘട്ടങ്ങളിൽ 30,000 പേരാണു വാക്സീനെടുത്തത്. ഇതിൽ മലയാളികളുമുണ്ട്. ആർക്കും ആരോഗ്യപ്രശ്നങ്ങളുള്ളതായി റിപ്പോർട്ടില്ല.

ഓക്സ്ഫഡ് വാക്സീന്റെ ഇന്ത്യയിലെ പരീക്ഷണം തുടരുന്നതു ഡേറ്റ സേഫ്റ്റി ആൻഡ് മോണിറ്ററിങ് ബോർഡിന്റെ (ഡിഎസ്എംബി) അവലോകന യോഗത്തിനു ശേഷം. 2 ദിവസത്തിനുള്ളിൽ യോഗം ചേർന്നേക്കും.

ഇന്ത്യയിൽ പരീക്ഷണം നിർത്തിവച്ചിട്ടില്ലെന്നാണ് പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് പ്രതികരിച്ചത്.

×