റഷ്യയുടെ കൊവിഡ് വാക്സിൻ പരീക്ഷണം ഇന്ത്യയിലും: സ്‍പുട്‍നിക് വാക്സിന്‍റെ മനുഷ്യരിലെ പരീക്ഷണത്തിന് ഡിസിജിഐ അനുമതി നല്‍കി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, October 17, 2020

ദില്ലി: റഷ്യയുടെ കൊവിഡ് വാക്സിൻ പരീക്ഷണം ഇന്ത്യയിലും. സ്‍പുട്‍നിക് വാക്സിന്‍റെ മനുഷ്യരിലെ പരീക്ഷണത്തിന് ഡിസിജിഐ അനുമതി നല്‍കി. മനുഷ്യരിൽ 2,3 ഘട്ട പരീക്ഷണം നടത്താനാണ് അനുവാദം. ഡോ.റെഡി ലാബ്സ് ആണ് ഇന്ത്യയിൽ പരീക്ഷണം നടത്തുന്നത്. അതേസമയം കൊവിഡ് പ്രതിരോധ വാക്‌സിന്‍ മാര്‍ച്ച് മുതല്‍ ഇന്ത്യയിൽ നല്‍കി തുടങ്ങാനാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

×