രാജ്യത്തെ കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ കോവിന്‍ ആപ് ; വാക്‌സിന്‍ വിതരണം, ശേഖരണം എന്നിവയ്‌ക്കെല്ലാം സഹായകരമാകും

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, November 21, 2020

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്രം വികസിപ്പെച്ചെടുത്ത കോവിന്‍ ആപ്ലിക്കേഷന്‍ നിര്‍ണായക പങ്കു വഹിക്കും. വാക്‌സിന്‍ സംഭരണം, വിതരണം, ശേഖരണം തുടങ്ങിയവയ്‌ക്കെല്ലാം ആപ് സഹായകരമാകും. വാക്‌സിന്‍ വിതരണത്തിലെ മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതിനും മറ്റും ഈ ആപ് ഉപയോഗിക്കും.

28,000 സംഭരണ കേന്ദ്രങ്ങളിൽ വാക്സീൻ സ്റ്റോക്കുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിനും താപനില ലോഗറുകൾ സ്ഥാപിക്കുന്നതിലൂടെ സംഭരണ താപനില നിരീക്ഷിക്കുന്നതിനും കോൾഡ് ചെയിൻ മാനേജർമാരെ വിന്യസിക്കുന്നതിനും ആപ് സഹായിക്കും.

ഐ‌സി‌എം‌ആർ, ആരോഗ്യ മന്ത്രാലയം, ആയുഷ്മാൻ ഭാരത് തുടങ്ങിയ ഏജൻസികൾ ഉൾപ്പെടെ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രത്തിൽനിന്നുമുള്ള ഡേറ്റ സമന്വയിപ്പിക്കുന്നതിന് ആപ് സഹായിക്കും. ലോഡ് ഷെഡിങ്, വോൾട്ടേജ് ഏറ്റക്കുറച്ചിലുകൾ എന്നിവ പോലുള്ള സംഭരണ സ്ഥലങ്ങളിലെ താപനില വ്യതിയാനങ്ങൾ കണ്ടെത്താനും ആപ് ഉപകാരപ്പെടും.

വാക്സീന്റെ ഷെഡ്യൂൾ, വാക്സിനേറ്ററിന്റെ വിശദാംശങ്ങൾ എന്നിവ പരിശോധിക്കുന്നതിന് ഈ മൊബൈൽ ആപ്ലിക്കേഷനിലൂടെ കഴിയും.

×